Image

സമൂഹത്തിന് ഭ്രാന്ത് പിടിച്ചിരിക്കുന്നുവെന്ന് ആന്റണി

Published on 02 January, 2013
സമൂഹത്തിന് ഭ്രാന്ത് പിടിച്ചിരിക്കുന്നുവെന്ന് ആന്റണി

പെരുന്ന: ഡല്‍ഹിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടാവുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. കേരളത്തിലും ഇന്ത്യയിലൊരിടത്തും തലയുയര്‍ത്തി നടക്കാവുന്ന സാഹചര്യമില്ലാതായി. സമൂഹത്തിന് ഭ്രാന്തുപിടിച്ച അവസ്ഥയാണിത്. ഇത്തരം അവസ്ഥകള്‍ മാറ്റാന്‍ രാഷ്ട്രീയകക്ഷികള്‍ക്കും സമുദായ സംഘടനകള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും കടമയുണ്ടെന്നും ആന്റണി പറഞ്ഞു. പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.

സാമുദായിക സൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ അത്തരം സൗഹാര്‍ദ്ദത്തിന് ഇടിവ് വന്നിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞപോലെ കേരളം ഭ്രാന്താലയമായി മാറും. ഇത് തീ കൊണ്ടുള്ള കളിയാണ്. ഇത്തരം അസഹിഷ്ണുത ഒഴിവാക്കാന്‍ എല്ലാ മത സാമുദായിക സംഘടനകളും ശ്രദ്ധിക്കണമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക