Image

തരൂരിനെതിരായ കേസില്‍ നിന്നു ജഡ്ജി പിന്മാറി

Published on 02 January, 2013
തരൂരിനെതിരായ കേസില്‍ നിന്നു ജഡ്ജി പിന്മാറി

കൊച്ചി: ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരായ വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി. കേസില്‍ തരൂരിനെതിരെ ഹൈക്കോടതിയില്‍ വിചാരണ നടക്കാനിരിക്കേയാണ് ജഡ്ജിയുടെ പിന്മാറ്റം. 2008 ഡിസംബറില്‍ കൊച്ചിയില്‍ ഒരു ബാങ്ക് സംഘടിപ്പിച്ച ചടങ്ങിനിടെയാണ് തരൂര്‍ ദേശീയഗാനത്തോട് അനാദരവ് കാട്ടുന്ന രീതിയില്‍ പെരുമാറിയത്. ദേശീയഗാന ആലപാനം തടസ്സപ്പെടുത്തി, അമേരിക്കന്‍ രീതിയില്‍ കൈ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ആലപിക്കാന്‍ തരൂര്‍ നിര്‍ദേശിക്കുകയായിരുന്നു.

തരൂരിനെതിരെ നടപടിയാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരമാണ് കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക