Image

ഐസ്‌ക്രീം കേസ്: മൊഴി പകര്‍പ്പ് വി.എസിന് നല്‍കണമെന്ന് കോടതി

Published on 02 January, 2013
ഐസ്‌ക്രീം  കേസ്: മൊഴി പകര്‍പ്പ് വി.എസിന് നല്‍കണമെന്ന് കോടതി

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പുനരന്വേഷണ കേസില്‍ സാക്ഷിമൊഴിയുടെ പകര്‍പ്പ് വി.എസിന് നല്‍കണമെന്ന് കോഴിക്കോട് സിജെഎം കോടതി. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് വി.എസിന് നേരത്തെ നല്‍കിയിരുന്നത്. വി.എസിന് മൊഴി പകര്‍പ്പ് നല്‍കുന്നതിനെ വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍ കേസില്‍ തുടക്കം മുതല്‍ ഇടപെട്ടയാള്‍ എന്ന നിലയില്‍ മൊഴി പാര്‍പ്പ് ലഭിക്കാന്‍ വി.എസിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. കോടതിയില്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ചിരിക്കുന്ന മൊഴി പകര്‍പ്പ് വൈകാതെ വി.എസിന് ലഭിക്കും.

അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച കേസ് പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക