Image

ഫേസ്ബുക്കില്‍ ബോംബ് ഭീഷണി മുഴക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍

Published on 01 January, 2013
ഫേസ്ബുക്കില്‍ ബോംബ് ഭീഷണി മുഴക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍

സിംഗപ്പൂര്‍: ഫേസ്ബുക്കില്‍ ബോംബ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥി സിംഗപ്പൂരില്‍ അറസ്റ്റില്‍. ആഡംബര കാസിനോ റിസോര്‍ട്ടായ മറീന ബേ സാന്‍ഡ്‌സില്‍ ബോംബ് വച്ചതായാണ് പതിമൂന്നുകാരനായ വിദ്യാര്‍ഥി സന്ദേശം അയച്ചത്. ോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

എല്ലാം തകര്‍ക്കാനുള്ള കടുത്ത പ്രതികാരമായി മറീന ബേ സാന്‍ഡ്‌സില്‍ ബോംബു വച്ചുവെന്നാണ് സന്ദേശമയച്ചത്. സിംഗപ്പൂര്‍ വിടുന്ന ദിവസമായിരുന്നു സന്ദേശമയച്ചത്. സന്ദേശം വ്യാജമാണെങ്കിലും പരിഭ്രാന്തി പരത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് അറസ്റ്റ്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും 100,000 ഡോളര്‍ പിഴയും രണ്ടും ലഭിക്കാവുന്ന കുറ്റമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക