Image

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം: രണ്ടു പേര്‍ അറസ്റ്റില്‍

Published on 01 January, 2013
ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം: രണ്ടു പേര്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: രാജ്യത്തിന് അപമാനമായി ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. തെക്കന്‍ ഡല്‍ഹിയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുകാരിയാണ് ഇത്തവണ പീഡനത്തിന് ഇരയായത്. സുഹൃത്തിന്റെ ക്ഷണപ്രകാരം സഫ്ദര്‍ജംഗ് എന്‍ക്ലേവിലെ ഫ്‌ളാറ്റില്‍ പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയ മയക്കിയ ശേഷം രണ്ടു പേര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പ്രമുഖമായ ഐടി കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായത്. ഒരാള്‍ ഐടി എഞ്ചീനീയറും മറ്റേയാള്‍ പ്രമുഖ കണ്‍സള്‍ട്ടിംഗ് കമ്പനിയിലെ എച്ച്ആര്‍ വകുപ്പിലെ ഉദ്യോഗസ്ഥനുമാണ്. ഇവരെ ഇന്നലെ സകേത് കോടതിയില്‍ ഹാജരാക്കിയശേഷം തിഹാര്‍ ജയിലിലേക്ക് അയച്ചു. ഫേസ്ബുക്കിലൂടെ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പരിചയപ്പെട്ട സുഹുത്താണ് ഇവരിലൊരാളെന്നും കുടിക്കാഴ്ച ആവശ്യപ്പെട്ട് പലതവണ സന്ദേശം അയച്ചിരുന്നതായും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക