Image

മുന്‍ ഇന്ത്യന്‍ താരം സജ്ഞയ് ബംഗാര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞു

Published on 01 January, 2013
മുന്‍ ഇന്ത്യന്‍ താരം സജ്ഞയ് ബംഗാര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞു

കോല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ താരവും രഞ്ജിയില്‍ റെയില്‍വേയുടെ ക്യാപ്റ്റനുമായ സജ്ഞയ് ബംഗാര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. രഞ്ജി ട്രോഫി ഗ്രൂപ്പ് ലീഗില്‍ ബംഗാളിനെതിരേ 122 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെയാണ് റെയില്‍വേ ക്യാപ്റ്റന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജയിച്ചെങ്കിലും ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ റെയില്‍വേയ്ക്ക് സാധിച്ചില്ല. 

40-കാരനായ ബംഗാര്‍ 12 ടെസ്റ്റിലും 15 ഏകദിനങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 470 റണ്‍സും 12 വിക്കറ്റും ബംഗാര്‍ നേടിയിട്ടുണ്ട്. 2003-ല്‍ ലോകകപ്പ് ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 165 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ബംഗാര്‍ 33.35 ശരാശരയില്‍ 8342 റണ്‍സും 300 വിക്കറ്റും നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക