Image

പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍

Published on 01 January, 2013
പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍
ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. മരിച്ച കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ അവരുടെ പേര് വെളിപ്പെടുത്തണമെന്ന്് ട്വിറ്ററിലൂടെയാണ് തരൂര്‍ അഭിപ്രായപ്പെട്ടത്.

ഡല്‍ഹി പെണ്‍കുട്ടി പേരുള്ള മനുഷ്യസ്ത്രീ തന്നെയാണ്. പിന്നെ എന്തിന് അവരുടെ പേര് മറച്ചുവെക്കണമെന്നും അദ്ദേഹം ചോദിച്ചു. പീഢനക്കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം. ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതി ബില്ലിന് മരണമടഞ്ഞ കുട്ടിയുടെ പേര് നല്‍കാവുന്നതാണെന്നും തരൂര്‍.

പെണ്‍കുട്ടിയെ തിരിച്ചറിയുംവിധം വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രത്തിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. പത്രത്തിന്റെ എഡിറ്റര്‍, പബ്ലിഷര്‍, പ്രിന്റര്‍, രണ്ട് ലേഖകര്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ കേസെടുത്തത്.

ബലാത്സംഗത്തിന് ഇരയായവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിധത്തില്‍ പേരോ മറ്റ് വിവരങ്ങളോ പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 228-എ പ്രകാരമാണ് കേസ്. രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക