Image

ചര്‍ച്ച പരാജയപ്പെട്ടു; സര്‍ക്കാര്‍ ജീവനക്കാര്‍ 8 മുതല്‍ പണിമുടക്കും

Published on 01 January, 2013
ചര്‍ച്ച പരാജയപ്പെട്ടു; സര്‍ക്കാര്‍ ജീവനക്കാര്‍ 8 മുതല്‍ പണിമുടക്കും
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഈമാസം എട്ടുമുതല്‍ സമരം നടത്തും. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇടതുപക്ഷ സര്‍വീസ്‌ സംഘടനകളുടെ നേതൃത്വത്തിലാണ്‌ സമരം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനം പിന്‍വലിക്കാനാകില്ലെന്ന്‌ മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ ശമ്പള പരിഷ്‌കരണം അഞ്ച്‌ വര്‍ഷത്തിലൊരിക്കലെന്ന നിലയില്‍ തുടരുമെന്നും മുഖ്യമന്ത്രി ജീവനക്കാര്‍ക്ക്‌ ഉറപ്പു നല്‍കി. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പത്ത്‌ വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന്‌ എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റി നേരത്തെ ശിപാര്‍ശ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക