Image

ഡല്‍ഹിയില്‍ 20-കാരിയുടെ മരണം: ഒരാള്‍ അറസ്റ്റില്‍

Published on 01 January, 2013
ഡല്‍ഹിയില്‍ 20-കാരിയുടെ മരണം: ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20 വയസുകാരി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട്‌ അഞ്ച്‌ മണിയോടെ ഈസ്റ്റ്‌ ഡല്‍ഹിയിലെ ഡള്ളാപുര ഫര്‍ണിച്ചര്‍ മാര്‍ക്കറ്റിന്‌ സമീപമായിരുന്നു സംഭവം. കോള്‍ സെന്റര്‍ ജീവനക്കാരിയായ നേഹാ യാദവ്‌ (20) ആണ്‌ മരിച്ചത്‌.

സഹപ്രവര്‍ത്തകനൊപ്പം കാറില്‍ സഞ്ചരിക്കവേ യുവതിയുടെ അയല്‍വാസിയായ ദേവേന്ദര്‍ എന്ന യുവാവ്‌ വാഹനം തടഞ്ഞുനിര്‍ത്തി യുവതിയെ പുറത്തിറക്കി കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. അയല്‍വാസികളായ ദേവേന്ദറും യുവതിയും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ യുവതി മറ്റ്‌ ആണ്‍സുഹൃത്തുക്കളോട്‌ ഇടപഴകുന്നതില്‍ ദേവേന്ദറിന്‌ അമര്‍ഷമുണ്‌ടായിരുന്നെന്നും ഇതാണ്‌ സംഭവത്തിന്‌ കാരണമായതെന്നും പോലീസ്‌ പറയുന്നു.

യുവതിക്കൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനും കുത്തേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക