Image

മുംബൈയില്‍ പുതുവത്സരദിനത്തില്‍ പ്രണയിതാക്കളെ അറസ്റ്റ്‌ ചെയ്‌ത പോലീസ്‌ നടപടി വിവാദത്തില്‍

Published on 01 January, 2013
മുംബൈയില്‍ പുതുവത്സരദിനത്തില്‍ പ്രണയിതാക്കളെ അറസ്റ്റ്‌ ചെയ്‌ത പോലീസ്‌ നടപടി വിവാദത്തില്‍
മുംബൈ: പുതുവത്സരദിനത്തില്‍ മുംബൈയില്‍ 16 ജോഡി പ്രണയിതാക്കളെ അറസ്റ്റ്‌ ചെയ്‌ത പോലീസ്‌ നടപടി വിവാദത്തില്‍. 15 വയസിനും 24 വയസിനും ഇടയിലുള്ളവരെയാണ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ സ്‌റ്റേഷനിലെത്തിച്ചത്‌. വാരാന്ത്യത്തില്‍്‌ പാര്‍ക്കിലെത്തിയവരാണ്‌ കുടുങ്ങിയത്‌. പൊതുസ്ഥലത്ത്‌ മാന്യതയ്‌ക്ക്‌ നിരക്കാത്ത രീതിയില്‍ പെരുമാറിയെന്നാരോപിച്ചായിരുന്നു നടപടി.

വസന്ത്‌ വിഹാര്‍ സൊസൈറ്റിയ്‌ക്കടുത്തുള്ള പാര്‍ക്കിലാണ്‌ അപ്രതീക്ഷിതമായി പൊലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. അറസ്റ്റിലായവരില്‍ രണ്ട്‌്‌ പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്‌. ഇവരെ പോലീസ്‌ ആദ്യം തന്നെ വിട്ടയച്ചു. അറസ്റ്റിലായ മുപ്പത്‌ പേരെ അവരുടെ രക്ഷിതാക്കളെ വിളിച്ച്‌ വരുത്തി അവരുടെ മുന്നില്‍ വച്ച്‌ ഉപദേശിയ്‌ക്കുകയും ഒരാള്‍ക്ക്‌ 1,200 രൂപ വച്ച്‌ പിഴ ഈടാക്കുകയും ചെയ്‌തു. നേരം വൈകിയിട്ടും പ്രണയിനികള്‍ പാര്‍ക്ക്‌ വിടാതിരുന്നതായി സന്ദേശം ലഭിച്ചതിനാലാണ്‌ മിന്നല്‍ പരിശോധന നടത്തിയതെന്ന്‌ പോലീസ്‌ പറയുന്നു. ഈ സ്ഥലം പുലിയുടെ ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലമാണെന്നുും അത്‌ ദമ്പതിമാരുടെ ജീവന്‌ ഭീഷണിയാകുമെന്നുമാണ്‌ ഇതിന്‌ പൊലീസ്‌ നല്‍കുന്ന വിശദീകരണം. എന്നാല്‍ പുലിയുടെ ആക്രമണമുണ്ടാകുമെങ്കില്‍ പാര്‍ക്കിലുണ്ടായിരുന്ന മുതിര്‍ന്നവരോട്‌ പോകാന്‍ പറയാത്തതെന്തെന്നാണ്‌ ഉയരുന്ന മറ്റൊരു ചോദ്യം. ആരും പരാതി കൊടുക്കാതെ നടത്തിയ പൊലീസിന്റെ പരിശോധനയുടെ ഉദ്ദേശശുദ്ധിയാണ്‌ ഇതോടെ സംശയത്തിലാവുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക