Image

യു.എ.ഇയില്‍ ലോണ്‍ ചെക്ക്‌ മടങ്ങിയാല്‍ ജയില്‍ശിക്ഷയില്ല, നിയമം പ്രബല്യത്തില്‍

Published on 01 January, 2013
യു.എ.ഇയില്‍ ലോണ്‍ ചെക്ക്‌ മടങ്ങിയാല്‍ ജയില്‍ശിക്ഷയില്ല, നിയമം പ്രബല്യത്തില്‍
അബൂദബി: യു.എ.ഇയില്‍ ലോണ്‍ ചെക്ക്‌ മടങ്ങിയാല്‍ ജയില്‍ശിക്ഷ നല്‍കുന്ന നിയമം പ്രബല്യത്തിലായി. യു.എ.ഇ പ്രസിഡന്‍റ്‌ ശൈഖ്‌ ഖലീഫ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ നിയമത്തിന്‌ അംഗീകാരം നല്‍കി. വായ്‌പ ഇടപാടുകള്‍ നടത്തുമ്പോള്‍ ഈട്‌ എന്ന നിലയില്‍ സമര്‍പ്പിക്കുന്ന ചെക്കുകള്‍ മടങ്ങിയാല്‍ ജയില്‍ ശിക്ഷയില്ല എന്ന നിയമം വിദേശികള്‍ക്ക്‌ കൂടി ബാധകമാക്കി. ലോണ്‍ ചെക്കുകള്‍ പണമില്ലാതെ മടങ്ങുന്നത്‌ ഇനി ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ല.

2012 ഒക്ടോബറിലാണ്‌ സ്വദേശികള്‍ക്കായി ഈ നിയമം ശൈഖ്‌ ഖലീഫ പ്രഖ്യാപിച്ചത്‌. ഇത്‌ അടുത്തിടെ വിദേശികള്‍ക്ക്‌ കൂടി ബാധകമാക്കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ചെക്ക്‌ മടങ്ങിയതിന്‍െറ പേരില്‍ ജയിലില്‍ കഴിയുന്ന വിദേശികളെയും കുറ്റക്കാരല്ലെന്ന്‌ കണ്ട്‌ മോചിപ്പിച്ചുവരികയാണെന്ന്‌ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയത്തിലെ നിയമകാര്യ വിഭാഗം മേധാവി അലി ഖല്‍ഫാന്‍ അല്‍ ദാഹിരിയെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. വായ്‌പാ ബാധ്യത വന്നവര്‍ക്കുള്ള ആനുകൂല്യം സ്വദേശി, വിദേശി വ്യത്യാസമില്ലാതെ തുല്യനിലയില്‍ അനുവദിക്കണമെന്ന ശൈഖ്‌ ഖലീഫയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ചെക്ക്‌ മടങ്ങിയ വിഷയത്തില്‍ വിദേശികള്‍ക്കെതിരെ കേസ്‌ എടുക്കുന്നത്‌ രാജ്യത്തെ കോടതികള്‍ ഡിസംബര്‍ ആദ്യം മുതല്‍ നിര്‍ത്തിവെച്ചതായി അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക