Image

സാത്താന്‍ സന്ദര്‍ശിച്ച ദിവസം (ഏബ്രഹാം തെക്കേമുറി)

Published on 31 December, 2012
സാത്താന്‍ സന്ദര്‍ശിച്ച ദിവസം (ഏബ്രഹാം തെക്കേമുറി)
ഡിസംബര്‍ 14.. ന്യുടൗണ്‍ കണക്‌റ്റികട്ടില്‍ ഒരു പ്രൈമറി സ്‌കൂളില്‍ കുറെ പിഞ്ചുപൈതങ്ങള്‍ വെടിയേറ്റ്‌ നിര്‍ജ്ജീവമായി കിടക്കുന്നു.! അവരുടെ ടീച്ചറും സ്വഭവനത്തില്‍ സ്വപുത്രനാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതെ! അവരുടെ ഉദരത്തില്‍ നിന്നു പിറന്ന ഒരുവന്‍ തനിക്കു ജന്‌മമേകിയവളെ എത്രത്തോളം വെറുക്കാമോ അത്രത്തോളം വെറുത്തു. അവസാനം അവളെ കൊല്ലുക എന്നും ഉറപ്പിച്ചു. കൊന്നു. കലിയടങ്ങാതെ ഈ തള്ള പഠിപ്പിച്ചാല്‍ കഞ്ഞുങ്ങളെ നിങ്ങളും നശിക്കുമെന്ന്‌ ശപിച്ചുകൊണ്ടാകാം തോക്കുമെടുത്തുകൊണ്ട്‌ അവന്‍ ആ സ്‌കൂളിലേയ്‌ക്ക്‌ കയറി പിഞ്ചുകുഞ്ഞുങ്ങളുടെ നേരെ ഈ തിരിച്ചറിവില്ലാത്ത ഇരുപതുകാരന്‍ നിറയൊഴിച്ചത്‌.

ഈ കുരുന്നുകളുടെ പ്രാണന്‍ ഈ ലോകത്തോട്‌ ചോദിക്കുന്നു. `ഈ കുറ്റവാളിയെ സൃഷ്‌ടിച്ചതാര്‍?
ഉത്തരമൊന്നേയുള്ളു. അവന്റെ തള്ള തന്നെ. പ്രണയത്തിന്റെയും ലഹരിയുടെയും, പിന്നീട്‌ പലതിന്റെയും പിറകേയോടി മക്കളെ വളര്‍ത്താന്‍ നേരമില്ലാതെ അലയുന്ന സ്‌ത്രീ നീ ലോകത്തിന്റെ നാശമാണ്‌. തോക്കിനെ സ്‌നേഹിച്ചു, തോക്കിനാല്‍ തീര്‍ന്നു' ആരോ കൊടുത്ത തലക്കെട്ട്‌.

`ഓട്ടിസം' എന്നോമന പേരിട്ടുവിളിക്കുന്ന രോഗം.. അതേ! സാത്താന്റെ മനുഷ്യരൂപം. ഇത്തരക്കാരെ ചങ്ങലയിട്ടു പരിരക്‌ഷിക്കയാണ്‌ വേണ്ടത്‌. അല്ലാതെ വേദിയിലിറക്കി രോഗത്തെ നിസാരവല്‍ക്കരിക്കരുത്‌. കുറ്റവാളികള്‍ സാഹചര്യത്തിന്റെ സൃഷ്‌ടികളല്ല, ജന്മത്തിന്റെ വൈകല്യങ്ങളാണ്‌. ഒരു മകളെ അപ്പന്‍ പീഡിപ്പിച്ചാല്‍ ആദ്യം നടത്തേണ്ടത്‌ ഡി.എന്‍. എ ടെസ്റ്റ്‌ ആണ്‌.

രോഗത്തെ രോഗമായി കാണാതെ മാന്യതയുടെ മൂടുപടമിട്ട്‌ കൂടെകൊണ്ടു നടക്കുന്ന ഒരു സംസ്‌കാരം ലോകമെല്ലാം ഇന്ന്‌ സംജാതമായിരിക്കുന്നു. സാധാരണജീവിതത്തിനു വിപരീതമായി വര്‍ത്തിക്കുന്നവരെ ജീനിയസായി ചിത്രീകരിക്കുന്ന മാദ്‌ധ്യമങ്ങള്‍, അതിന്റെ പിന്നാലെ പായുന്ന ബ്‌ളോഗ്‌എഴുത്തുകാര്‍. അങ്ങനെ പലതും പലതും. ഇതെല്ലാം മനുഷ്യവര്‍ഗത്തെ നാശത്തിലേയ്‌ക്ക്‌ നയിക്കുന്നു. ആണ്‍ ആണിനോട്‌ അവലക്‌ഷണമായി പ്രവര്‍ത്തിക്കുന്നതിനും സ്‌ത്രീകള്‍ സ്വാഭാവികസംഭോഗം വിട്ട്‌ തങ്ങള്‍ക്ക്‌ തോന്നിയവണ്ണം സെക്‌സ്‌ ആസ്വദിക്കുകയും ചെയ്യുന്നതിന്‌ നിയമസംരക്‌ഷണം നല്‍കിക്കൊണ്ടിരിക്കയാണ്‌ ഇന്ന്‌ രാഷ്‌ട്രങ്ങള്‍.
ഫ്രോയിഡ്‌ പറയുന്നു ഒരു മനുഷ്യജീവിയില്‍ 75% പുരുഷത്വവും 25 % സ്‌ത്രീത്വവും ഉള്ളവര്‍ പുരുഷന്മാരും 75% സ്‌ത്രീത്വവും 25% പുരുഷത്വവുമുള്ളവര്‍ സ്‌ത്രീകളെന്നും. ഈ റേഷ്യോയില്‍ വ്യതിയാനം വരുന്ന സൃഷ്‌ടികളാണ്‌ നപുംസകങ്ങള്‍ അഥവാ ലെസ്‌ബിയന്‍സ്‌, ഹോമോസെക്‌സ്‌. ഒരു ലെസ്‌ബിയന്‌ ജനിക്കുന്ന കുട്ടി അക്രമശാലിയും, ഒരു ഹോമോയിക്ക്‌ ജനിക്കുന്ന കുട്ടി ഭീരുവും ആയിരിക്കുമെന്നതാണ്‌ ജനികതശാസ്‌ത്രം. ജാരസംസര്‍ഗ്ഗത്താല്‍ ഉണ്ടാകുന്ന കുട്ടി കാമുകന്റെ തനിരൂപമായിരിക്കുമെന്നും പ്രമാണം. കുടുംബത്തില്‍ ജാരസംസര്‍ഗ്ഗം ഉണ്ടാക്കുന്ന ഭിക്‌ഷാംദേഹികള്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലം. സ്വവീടുകളില്‍ നപുഃസകം ജനിക്കാതെയും ജാരസന്തതി പിറക്കാതെയും ഇരിക്കട്ടെ.

കുടുംബ വ്യവസ്‌ഥിതി ലോകത്തില്‍ സംജാതമായത്‌ ബി. സി. 3000ല്‍ അതായത്‌ മോശയുടെയും മഹാഭാരതമെഴുതിയ വ്യാസമുനിയുടെയും കാലഘട്ടമെന്ന്‌ ചില രേഖകള്‍ പറയുന്നു.

ഗാന്‌ധിജി പറഞ്ഞു `ഒരു സ്‌ത്രീക്ക്‌ വിദ്യാഭ്യാസം കൊടുക്ക, അത്‌ അനേകര്‍ക്ക്‌ പ്രയോജനപ്പെടും' ക്രിസ്‌തു പറയുന്നു. യെരുശലേം പുത്രിമാരെ നിങ്ങള്‍ എന്നെപ്പൊല്ലി കരയേണ്ട! നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവീന്‍. എന്തുമാകട്ടെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞു നില്‍ക്കുന്ന സമൂഹത്തില്‍ സ്വസ്‌ഥത കണ്ടെത്താന്‍ കഴിയാത്ത വ്യക്‌തികള്‍ സാമൂഹ്യദ്രോഹികളായി പരിണമിക്കും. ദുരന്തങ്ങളില്‍ അവര്‍ അകപ്പെടുകയും അവസാനം ദുരിതപൂര്‍ണ്ണമായ ജീവിതാവസാനത്തിലെത്തുകയും ചെയ്യും.

മനുഷ്യസ്വഭാവത്തെ നിയന്ത്രിക്കുന്ന ജീനുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണു്‌ കലഹകാരണങ്ങളെന്നതാണു്‌ ജനിതക ശാസ്‌ത്രപ്രകാരമുള്ള വ്യാഖ്യാനങ്ങള്‍. മനുഷ്യന്റെ സിരാകോശത്തിലെ ജീനുകളില്‍നിന്ന്‌ ഒരു ന്യൂറോ കെമിക്കല്‍ വസ്‌തു ഉണ്ടാകുന്നു. ഈ വസ്‌തുവില്‍ നിന്ന്‌ വൈദ്യുത തരംഗങ്ങളിലൂടെ ഒരു ചോദന മിന്നുന്നു. ഏതെങ്കിലും ജനനവൈകല്യംകൊണ്ട്‌ ഈ വൈദ്യുത അടയാളങ്ങള്‍ നേരെ അയക്കപ്പെടാതെ വരും. ഇങ്ങനെ കെട്ടിക്കിടക്കുന്ന വൈദ്യുതി ഒരു വലിയ തിരത്തള്ളല്‍പോലെ പിന്നീടെന്തെങ്കിലും കാരണത്താല്‍ സ്വതന്ത്രമായി ഒന്നിച്ചു പ്രവഹിക്കുമ്പോള്‍ ആ വ്യക്‌തിയില്‍ ക്രോധത്തിന്റെ പൊട്ടിത്തെറി ഉണ്ടാകുന്നു. ഇതും തീര്‍ത്തും ശരിയാണു്‌.

ഈ സംഭവത്തില്‍ അമേരിക്കയില്‍ തോക്ക്‌ നിരോധിക്കപ്പെടുമെന്നും, അങ്ങനെ വേണമെന്നും എന്നൊക്കെ കഥയറിയാതെ ആട്ടം കാണുന്ന മലയാളിയുടെ അഭിപ്രായങ്ങളും കേട്ടു . ഇത്തരക്കാരോട്‌ ഒന്നേ പറയുവാനുള്ളു. നിയമം നല്‍കുന്ന പ്രൊട്ടക്‌ഷന്‍ എന്തെന്നു തിരിച്ചറിയുക. മനുഷ്യന്റെ പച്ചമാംസത്തിന്റെ രുചി അറിയുന്ന ഇരുകാലിമൃഗങ്ങളോടൊപ്പം നാമും ഒരു കലിയുഗത്തിലേക്ക്‌ യാത്ര ചെയ്യുന്നു. തോക്കു കൈവശം വയ്‌ക്കുന്നത്തില്‍ ചില നിയന്ത്രണം വേണം. നിയമവും നിയമപാലകരും ശക്‌തമായിട്ടുള്ള ഈ നാട്ടില്‍ തോക്ക്‌ കുറ്റവാളികള്‍ക്കും ഒരു ഭീഷണിയാണ്‌ എന്ന സത്യം നാം തിരിച്ചറിയുക.
സാത്താന്‍ സന്ദര്‍ശിച്ച ദിവസം (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക