Image

ഫോമ കേരള കണ്‍വെന്‍ഷന്‍ ചരിത്രത്തിലെ നാഴികക്കല്ല്‌: ജോര്‍ജ്ജ്‌ മാത്യു

മൊയ്‌തീന്‌ പുത്തന്‌ചിറ Published on 30 December, 2012
ഫോമ കേരള കണ്‍വെന്‍ഷന്‍ ചരിത്രത്തിലെ നാഴികക്കല്ല്‌: ജോര്‍ജ്ജ്‌ മാത്യു
ഫിലഡല്‍ഫിയ: ജനുവരി 10ന്‌ കൊച്ചിയിലെ ഡ്രീം ഹോട്ടലില്‌ അരങ്ങേറുന്ന ഫെഡറേഷന്‌ ഓഫ്‌ മലയാളി അസ്സോസിയേഷന്‌സ്‌ ഇന്‍ അമേരിക്ക (ഫോമ) യുടെ കേരളാ കണ്‍വെന്‍ഷനില്‍ ബിസിനസ്സ്‌ പ്രമുഖരുടെ സജീവസാന്നിദ്ധ്യം ഭാവിയില്‍ ഫോമയുടെ പ്രവര്‍ത്തന മേഖലകളില്‍ പ്രതീക്ഷകളുടെ പുലരിവെളിച്ചം നല്‍കാന്‍ ഉതകുന്നതായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ േേജാര്‍ജ്ജ്‌ മാത്യുവും സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്ന സമ്മേളനത്തില്‍, ആഗോള ബിസിനസ്സ്‌ സമ്മിറ്റും ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്റും ആണ്‌ സുപ്രധാന വിഷയങ്ങള്‍. ഇവ രണ്ടും ഫോമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്‌. നിസ്വാര്‍ത്ഥസേവകരുടെ അശ്രാന്തപരിശ്രമമാണ്‌ ഫോമയുടെ ഇമേജ്‌ ഇത്രയും വര്‌ദ്ധിപ്പിക്കാന്‌ കാരണമെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ ബിസിനസ്‌ സംരംഭകര്‍ക്ക്‌ ആഗോളതലത്തില്‌ എങ്ങനെ ബിസിനസ്‌ ചെയ്യാമെന്നും, അതിന്റെ ഗുണദോഷ ഫലങ്ങള്‌ എന്തെല്ലാമാണെന്നും ഇതര രാജ്യങ്ങളില്‍ ബിസിനസ്‌ ചെയ്‌ത്‌ തഴക്കവും പഴക്കവും വന്ന വമ്പന്‍ ബിസിനസ്സുകാരില്‍ നിന്ന്‌ നേരിട്ട്‌ മനസ്സിലാക്കാനുള്ള അസുലഭ സന്ദര്‍ഭവുമായിരിക്കുമെന്ന്‌ ഗ്ലാഡ്‌സണ്‌ വര്‍ഗീസ്‌ പറഞ്ഞു.

ബഹു. കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്വന്‌ഷന്‌ ഉത്‌ഘാടനം ചെയ്യും. ബഹു. കേന്ദ്ര പ്രവാസികാര്യ വകുപ്പു മന്ത്രി വയലാര്‍ രവിയാണ്‌ `ഗ്‌ളോബല്‍ ബിസിനസ്സ്‌ സമ്മിറ്റ്‌' ഉത്‌ഘാടനം ചെയ്യുക. കൂടാതെ, കോണ്‍ഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തലയും വിവിധ വകുപ്പു മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുക്കുന്നുണ്ട്‌.

അമേരിക്കയില്‍ ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക്‌ കിട്ടാവുന്ന അപൂര്‍വ അവസരങ്ങളിലൊന്നാണ്‌ ബിസിനസ്‌ സമ്മിറ്റ്‌. ഗള്‍ഫ്‌ രാജ്യങ്ങള്‍ കൂടാതെ മറ്റു രാജ്യങ്ങളിലും ബിസിനസ്‌ രംഗത്ത്‌ വെന്നിക്കൊടി പാറിച്ചിട്ടുള്ള പ്രമുഖ വ്യക്തികളുമായി ആശയവിനിമയങ്ങള്‌ നടത്താനുള്ള ഒരു അവസരം കൂടിയായിരിക്കും ഈ സമ്മിറ്റ്‌.

യു.എസ്‌. പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ അഡ്‌മിനിസ്‌ട്രേഷനെ പ്രതിനിധീകരിച്ച്‌ ചെന്നൈയിലെ അമേരിക്കന്‍്‌ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ബഹു. ഡേവിഡ്‌ ഗ്രെയ്‌നര്‍ ബിസിനസ്‌ സമ്മിറ്റിലും ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്റ്‌ സമ്മേളനത്തിലും പങ്കെടുത്ത്‌ സംസാരിക്കുന്നതാണ്‌. കൂടാതെ, ഡോ. മണി സക്കറിയ (പ്രൊഫ.ആന്റ്‌ പ്ലാന്റ്‌ പാത്തോളജിസ്റ്റ്‌, ടെക്‌സാസ്‌ എ&എം. യൂണീവേഴ്‌സിറ്റി), കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളി (വി.ഗാര്‌ഡ്‌, വീഗാലാന്റ്‌), ജോയ്‌ ആലൂക്കാസ്‌ (ആലൂക്കാസ്‌ ബിസിനസ്‌ ഗ്രൂപ്പ്‌), എം.എ. യൂസഫലി (മാനേജിംഗ്‌ ഡയറക്ടര്‌, എം.കെ. ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌, അബുദബി), പ്രിന്‍സ്‌ ആന്റണി (ഷിപ്പ്‌ ബില്‌ഡിംഗ്‌ കമ്പനി, കാനഡ), ജോണ്‌ ടൈറ്റസ്‌ (പ്രസിഡന്റ്‌ ആന്റ്‌ സി.ഇ.ഒ., എയറോ കണ്ട്രോള്‌സ്‌, യു.എസ്‌.എ.), ഡോ. ജാവേദ്‌ ഹസ്സന്‌ (നെസ്റ്റ്‌ ഗ്രൂപ്പ്‌, യു.എസ്‌.എ.), ഡോ. സാം ജോര്‌ജ്ജ്‌ (കാനഡ), ബീന കണ്ണന്‍ (ശീമാട്ടി) എന്നീ ബിസിനസ്സ്‌ പ്രമുഖരാണ്‌ ബിസിനസ്‌ സമ്മിറ്റില്‍ പങ്കെടുത്ത്‌ സംസാരിക്കുന്നതും തങ്ങളുടെ അനുഭവസമ്പത്ത്‌ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കുന്നതും. ഫോമ മുന്‍ പ്രസിഡന്റും എയറോ കണ്ട്രോള്‌സിന്റെ ഉടമയുമായ ജോണ്‍ ടൈറ്റസ്‌ ആയിരിക്കും ബിസിനസ്സ്‌ സമ്മിറ്റ്‌ നിയന്ത്രിക്കുക.

ഫോമയുടെ മറ്റൊരു നാഴികക്കല്ലായ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്റ്‌' സമ്മേളനത്തിലെ മുഖ്യ പ്രഭാഷകന്‍ മുന്‍്‌ യു.എന്‍. അംബാസഡറും ഇന്ത്യയിലും വിദേശരാജ്യങളിലും അറിയപ്പെടുന്ന ഐ.എഫ്‌.എസ്‌. ഓഫീസര്‍്‌ അംബാസഡര്‌ ടി.പി. ശ്രീനിവാസനാണ്‌. കൂടാതെ, ചെന്നൈ അമേരിക്കന്‌ കോണ്‌സുലേറ്റിലെ മായാ ശിവകുമാറും സംബന്ധിക്കും.

ഡോ. രാമചന്ദ്രന്‍ തെക്കേടത്ത്‌ (വൈസ്‌ ചാന്‌സലര്‍, കൊച്ചന്‍ യൂണിവേഴ്‌സിറ്റി), പത്മശ്രീ ഡോ. ഇക്‌ബാല്‌ ഹസ്‌നെയ്‌ന്‌ (പ്രസിഡന്റ്‌, ഗ്ലോബല്‌ എഡ്യുക്കേഷന്‍ നെറ്റ്‌ വര്‍ക്ക്‌) എന്നിവരും ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്റ്‌ സമ്മിറ്റില്‌ പങ്കെടുത്തു സംസാരിക്കുന്നതാണ്‌.

ഡോ. സാം ജോര്‍ജ്ജ്‌ (എഡിറ്റര്‍, കേരള ഡയസ്‌പോറ ബുക്ക്‌, കാനഡ), ഡോ. എം.വി. പിള്ള (പ്രൊഫസര്‍, ജെഫേഴ്‌സണ്‌ യൂണിവേഴ്‌സിറ്റി, യു.എസ്‌.എ.) എന്നിവര്‌ പ്രവാസി സമ്മിറ്റില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്‌.
ഫോമ കേരള കണ്‍വെന്‍ഷന്‍ ചരിത്രത്തിലെ നാഴികക്കല്ല്‌: ജോര്‍ജ്ജ്‌ മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക