Image

ഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹം ഭാരത പുണ്യക്ഷേത്ര സന്ദര്‍ശനം ആരംഭിച്ചു

പി.പി.ചെറിയാന്‍ Published on 03 September, 2011
ഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹം ഭാരത പുണ്യക്ഷേത്ര സന്ദര്‍ശനം ആരംഭിച്ചു
ഡാലസ് : ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നിത്യപൂജയ്ക്കായി കൊണ്ടു വരുന്ന ഉണ്ണികൃഷ്ണന്റെ വിഗ്രഹം ഭാരതത്തിലുടനീളമുള്ള പുണ്യക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ അഷ്ടമി രോഹിണി സപ്താഹത്തില്‍ എത്തിച്ചേര്‍ന്നു. ഒരു കൈ മുരളി ചെറുകോലിലും മറുകൈ വെണ്ണയും ആവശ്യപ്പെട്ടു നില്‍ക്കുന്ന വിഗ്രഹം ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിനടുത്തുള്ള നടവരമ്പിലാണ് രൂപപ്പെടുത്തിയത്.

ജൂലൈ 16ന് സങ്കമേശ്വര ക്ഷേത്രത്തില്‍ നിന്നും തുടക്കം കുറിച്ച യാത്ര ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ സപ്താഹത്തിന് സാക്ഷ്യം വഹിച്ചു. ചെര്‍പ്പുളശേരി അയ്യപ്പന്‍കാവിലെ ഒന്‍പത് ദിവസം നീണ്ട ഭാഗവത നവാഹം ദര്‍ശിച്ചു ശ്രീകൃഷ്ണ പുരത്തെ ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഓഗസ്റ്റ് 19ന് ഗുരുവായൂരില്‍ എത്തി. യാത്രാവേളയില്‍ രാപ്പാന്‍ ഉണ്ണികൃഷ്ണക്ഷേത്രം, നന്ദിക്കര ശിവക്ഷേത്രം എന്നീ പുണ്യക്ഷേത്രങ്ങളിലെ പൂജകളും പ്രാര്‍ഥനകളും വിഗ്രഹത്തില്‍ അര്‍പ്പിച്ചു.

കേരളത്തിലെ പ്രമുഖ ഭാഗവത ആചാര്യന്മാരും തന്ത്രിമാരുമാണ് വിഗ്രഹത്തെ അനുഗമിക്കുന്നത്.

സെപ്റ്റംബര്‍ ആദ്യ ആഴ്ച ശ്രീ മൂകാംബികാ ക്ഷേത്രം, ഉഡുപ്പി ക്ഷേത്രം, ശ്രീരാമരാജേശ്വരി ക്ഷേത്രം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഭാരതത്തിലുടനീളമുള്ള പുണ്യക്ഷേത്രങ്ങളിലെ ലക്ഷോപലക്ഷം ഭക്തരുടെ പ്രാര്‍ഥനയും മന്ത്രോച്ചാരണവും ഏറ്റുവാങ്ങി ഈ വര്‍ഷം അവസാനത്തോടെ ഡാലസില്‍ എത്തിച്ചേരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
കേശവന്‍ നായര്‍ (കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ്): 214 405 2166
രാമചന്ദ്രന്‍ നായര്‍ (ട്രസ്റ്റി): 972 365 9972

ഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹം ഭാരത പുണ്യക്ഷേത്ര സന്ദര്‍ശനം ആരംഭിച്ചുഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹം ഭാരത പുണ്യക്ഷേത്ര സന്ദര്‍ശനം ആരംഭിച്ചുഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹം ഭാരത പുണ്യക്ഷേത്ര സന്ദര്‍ശനം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക