Image

മേജര്‍ രവി വീണ്ടും- കര്‍മ്മയോദ്ധാ

Published on 29 December, 2012
മേജര്‍ രവി വീണ്ടും- കര്‍മ്മയോദ്ധാ
കാണ്ടഹാര്‍ എന്ന ചിത്രത്തിനുശേഷം മേജര്‍ രവി വീണ്ടും മോഹന്‍ലാലിനെ കേന്ദ്ര കഥപാത്രമായി സംവിധാനംചെയ്യുന്ന കര്‍മ്മയോദ്ധ ഡിസംബര്‍ 21ന്‌ റെഡ്‌ റോസ്‌ റിലീസ്‌ തിയേറ്ററിലെത്തിക്കുന്നു.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ്‌ നായര്‍ നിര്‍വഹിക്കുന്നു.

മുകേഷ്‌, രാജീവ്‌ പിള്ള, ബദ്രി, ബിനീഷ്‌ കോടിയേരി, റിയാസ്‌ ഖാന്‍, സുധീര്‍ കരമന, സായ്‌കുമാര്‍, കണ്ണന്‍ പട്ടാമ്പി, അനില്‍ മുരളി, ജോര്‍ജ്‌, മുരളി ശര്‍മ്മ, ഐശ്വര്യാ ദേവന്‍, ആശാ ശരത്ത്‌, മാളവിക, പാര്‍വ്വതി മേനോന്‍, ലക്ഷ്‌മി മേനോന്‍, സുകുമാരി തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ഒരു പ്രത്യേക സാഹചര്യത്തില്‍ ജോലിയുമായി ബന്ധപ്പെട്ട്‌ മുംബൈയില്‍നിന്നും മാധവമേനോന്‍ കേരളത്തിലെത്തുന്നു. എന്‍ കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്‌ ആയ മാധവമേനോന്‍ തൊഴിലില്‍ നൂറുശതമാനവും നീതിയും ആത്മാര്‍ഥതയും പുലര്‍ത്തുന്ന വ്യക്തിയാണ്‌. സാമൂഹ്യജീവിതവുമായി കൂടുതല്‍ അടുപ്പമുള്ള മാധവമേനോന്‍ തിന്മയ്‌ക്കെതിരേ പ്രതികരിക്കുകയും വിട്ടുവീഴ്‌ചയില്ലാതെ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അല്‍പം കര്‍ക്കശക്കാരനായ മാധവമേനോനെ മാഡ്‌ മാഡി എന്നാണ്‌ സഹപ്രവര്‍ത്തകര്‍ വിളിക്കുന്നത്‌.

അന്യസംസ്ഥാനങ്ങളില്‍നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മുംബൈയിലെത്തിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ്‌ മാധവ മേനോന്‍ പുതിയൊരു ദൗത്യം ഏറ്റെടുത്തത്‌. ഇതില്‍ ഏറ്റവും പ്രധാന കേന്ദ്രസ്ഥാനം കേരളമാണെന്നു തിരിച്ചറിഞ്ഞ്‌ മാധവമേനോന്‍ പുതിയൊരു ദൗത്യം ഏറ്റെടുത്തത്‌. ഇതില്‍ ഏറ്റവും പ്രധാന കേന്ദ്രസ്ഥാനം കേരളമാണെന്നു തിരിച്ചറിഞ്ഞ്‌ മാധവമേനോന്‍ തന്റെ അന്വേഷണവുമായി കേരളത്തിലെത്തുന്നു. കൂടുതലായിട്ടുള്ള അന്വേഷണത്തില്‍,
കേരളത്തില്‍നിന്ന്‌ നിരവധി പെണ്‍കുട്ടികള്‍ വഴിതെറ്റി മുംബൈയിലെത്തി ജീവിതം നശിച്ചതായി അറിയുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അറിയുന്ന യാഥാര്‍ഥ്യങ്ങള്‍ നാടിനെപ്പോലും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുടെ പിന്‍ബലത്തോടെയാണ്‌ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഒരു മറയുംകൂടാതെ നടക്കുന്നതെന്ന്‌ മാധവമേനോന്‍ അറിയുന്നു. അതോടെ പ്രതിസന്ധികളും വര്‍ധിക്കുന്നു. തോല്‍ക്കാന്‍ മനസില്ലാത്ത മാധവമേനോന്‍ തുടര്‍ന്നുനടത്തുന്ന ധര്‍മ്മയുദ്ധത്തിന്റെ സംഭവബഹുലമായ മുഹൂ ര്‍ത്തങ്ങളാണ്‌ കര്‍മ്മയോദ്ധ എന്ന ചിത്രത്തില്‍ ദൃശ്യവത്‌കരിക്കുന്നത്‌.

റെഡ്‌ റോസ്‌ ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ്‌ മുഹമ്മദ്‌, എം.ആര്‍. പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ മേജര്‍ രവി എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം.ജി. ശ്രീകുമാര്‍ ആണ്‌. ഡോക്‌ടര്‍ മധു വാസുദേവനാണ്‌ ഗാനരചയിതാവ്‌. -എ.എസ്‌. ദിനേശ്‌.
മേജര്‍ രവി വീണ്ടും- കര്‍മ്മയോദ്ധാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക