Image

ഷീനപിള്ളയുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായി

പി.പി.ചെറിയാന്‍ Published on 03 September, 2011
ഷീനപിള്ളയുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായി

പന്ത്രണ്ടു വര്‍ഷത്തെ അദ്ധ്യയനം തന്റെ നൃത്തനൃത്യത്തില്‍ പ്രതിഫലിപ്പിച്ച് നിറഞ്ഞ സദസ്സിനു മുമ്പില്‍ ശ്രീക്കുട്ടി അവതരിപ്പിച്ച അരങ്ങേറ്റം ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. ശാസ്ത്രീയ ചട്ടക്കൂട്ടിനുള്ളില്‍ രണ്ടരമണിക്കൂര്‍ നിറഞ്ഞാടിയ അസാധാരണ നൃത്ത വൈഭവം വേറിട്ട ഒരനുഭവമായിരുന്നു.

നടരാജവിഗ്രഹത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ച് ആരംഭിച്ച നൃത്ത, നൃത്ത്യ വിരുന്ന് തില്ലാനയില്‍ അവസാനിച്ചു. ചുവടുകളിലെ ചടുലതയും, അഭിനയ മികവും, മിഴികളിലെ ലാസ്യഭാവവും, കാണികളുടെ മനം കുളിര്‍പ്പിച്ചു. പൂന്താനത്തിന്റെ 108 ഹരിയെ ആസ്പദമാക്കി, ബാലഗോപാലന്റെ ലീലാവിലാസങ്ങള്‍ അനായാസമായി ശ്രീക്കുട്ടി രംഗത്ത് അവതരിപ്പിച്ചു. ജന്മാഷ്ടമി ദിവസം നടത്തിയ അരങ്ങേറ്റത്തില്‍ ഗര്‍ഗമുനി നടത്തിയ നാമകരണവും, സ്വന്തം വായ്ക്കുള്ളില്‍ 14 ലോകങ്ങളും യശോദയ്ക്ക് കാട്ടികൊടുത്ത രംഗങ്ങളും ഉജ്ജ്വലമായി.

മൃദംഗ വിദ്വാന്‍ ശ്രീ.പൂവാലൂര്‍ ശ്രീജി, വയലിന്‍ മാന്ത്രികന്‍ ശ്രീ. ടി.എസ്.കൃഷ്ണമൂര്‍ത്തി, ഗായിക ശ്രീമതി ശാന്തള സുബ്രഹ്മണ്യം, കീബോര്‍ഡ് ശ്രീ ശിവറാം കൊടുകുള എന്നിവരും മികച്ച കലാവിരുന്നാണ് ഒരുക്കിയത്. നര്‍ത്തന സെന്റര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഡയറക്ടര്‍ ഗുരു സരസ്വതി രാധാകൃഷ്ണന്റെ കീഴിലായിരുന്നു അരങ്ങേറ്റം നടത്തിയത്. ശ്രീമതി.രേവതി സച്ചുവും ശ്രീക്കുട്ടിയെ ഭരതനാട്യം അഭ്യസിപ്പിച്ചിട്ടുണ്ട്.

കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് സെക്രട്ടറിയായ സന്തോഷ് പിള്ളയുടേയും , ശ്രീദേവിയുടേയും മകളാണ് ഷീനാ പിള്ള (ശ്രീക്കുട്ടി).

ഡാളസ്സ് സണ്ണിവെയ്ല്‍ ഹൈസ്‌ക്കൂളില്‍ നിന്ന് 2011 ബാച്ചിലെ വാലിഡിക്‌ടോറിയനായാണ് പഠനം പൂര്‍ത്തീകരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസില്‍ ഉന്നത പഠനം തുടരുന്ന ശ്രീക്കുട്ടി ഭരതനാട്യത്തിലും ഉന്നത അംഗങ്ങളിലേക്ക് പടവുകള്‍ താണ്ടാനുള്ള അക്ഷീണ ശ്രമത്തിലാണ്.
ഷീനപിള്ളയുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായിഷീനപിള്ളയുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായിഷീനപിള്ളയുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായിഷീനപിള്ളയുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായിഷീനപിള്ളയുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക