Image

ഡാളസ്സിലെ മൂന്ന് ക്യാന്‍സര്‍ സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

പി.പി.ചെറിയാന്‍ Published on 03 September, 2011
ഡാളസ്സിലെ മൂന്ന് ക്യാന്‍സര്‍ സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഡാളസ് : ടെക്‌സസ് ഹെല്‍ത്ത് റിസോഴ്‌സ്(T.H.R)ഈയിടെ പുതിയതായി വാങ്ങിയ കോം പ്രഹന്‍സിവ് കാന്‍സര്‍ സെന്റര്‍ (കരോള്‍ട്ടണ്‍ ), മെക്കിനി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ , ടെക്‌സസ് ഹിമറ്റൊളജി ഓണ്‍കോളജി സെന്റര്‍ എന്നീ കാന്‍സര്‍ സെന്ററുകളുടെ പ്രവര്‍ത്തനം ഓഗസ്റ്റ് 31 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ പുതിയ ക്യാന്‍സര്‍ സെന്ററുകള്‍ കണ്ടെത്തണമെന്നും റ്റി.എച്ച്.ആര്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക നഷ്ടം മൂലം സ്ഥാപനങ്ങള്‍ ശരിയായി നടത്തുവാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നതെന്നും ഇവര്‍ പറഞ്ഞു.

കാന്‍സറിന് തുടര്‍ച്ചയായി ചികിത്സ ലഭിക്കേണ്ട രോഗികളെ സംബന്ധിച്ചു ഈ വാര്‍ത്ത ഞെട്ടല്‍ ഉളവാക്കിയിരിക്കയാണ്.

'ഒമ്പതുവര്‍ഷമായി ഞാന്‍ കാന്‍സറിന് ചികിത്സിക്കുന്ന സ്ഥാപനമാണിത്. ഇവിടെയുള്ള സ്റ്റാഫ് എന്റെ കുടുംബാംഗങ്ങള്‍ പോലെയാണ്. എനിക്ക് ഇനി മറ്റൊരു ഡോക്ടറെ കണ്ടുപിടിക്കുക എന്നതു ശ്രമകരമാണ്'. കാന്‍സര്‍ രോഗിയായ സുവില്‍ സന്‍ പറഞ്ഞു.

ഈ അടച്ചുപൂട്ടലിനെതിരെ ഡോക്ടര്‍മാരും രോഗികളും രംഗത്തെത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് ഡോക്ടര്‍മാരെ കണ്ടെത്തുവാന്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഡാളസ്സിലെ മൂന്ന് ക്യാന്‍സര്‍ സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
ഡാളസ്സിലെ മൂന്ന് ക്യാന്‍സര്‍ സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക