Image

ലതാ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ഫൊക്കാനാ ടുഡേ അണിഞ്ഞൊരുങ്ങുന്നു. പ്രകാശനം കൊച്ചിയില്‍

അനില്‍ പെണ്ണുക്കര Published on 27 December, 2012
ലതാ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ഫൊക്കാനാ ടുഡേ അണിഞ്ഞൊരുങ്ങുന്നു. പ്രകാശനം കൊച്ചിയില്‍
ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മുഖപത്രമായ 'ഫൊക്കാന ടുഡേ' അണിയറയില്‍ ഒരുങ്ങുന്നു.

ഫൊക്കാനായുടെ വനിതാ സാന്നിദ്ധ്യമായ ലതാകറുകപ്പിള്ളിലാണ് ഫൊക്കാനാ ടുഡേ ചീഫ് എഡിററര്‍. കഴിഞ്ഞ തവണ ലീലാ മാരേട്ട് ആയിരുന്നു ഫൊക്കാനാ ടുഡേയുടെ അമരത്ത്. ഇത്തവണയും ഫൊക്കാനയുടെ അമരത്ത് വനിതാ സാന്നിദ്ധ്യം എത്തുകവഴി ഫൊക്കാനായില്‍ വനിതാ സാന്നിദ്ധ്യം കൂടുതല്‍ ശ്രദ്ധേയമായി.
മറിയാമ്മ പിള്ള ഫൊക്കാനാ പ്രസിഡന്റായ കാലയളവില്‍ ഫൊക്കാനയുടെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്ന ഫൊക്കാനാ ടുഡേയുടെ അമരത്ത് ഒരു വനിതാ സാന്നിദ്ധ്യം ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ല.

ഫൊക്കാനാ മുന്‍ പ്രസിഡന്റും ഇപ്പോള്‍ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ പോള്‍ കറുകപ്പിള്ളിയുടെ സഹധര്‍മ്മിണിയാണ് ലതാ കറുകപ്പിള്ളി.

ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തമാണ് ലതാ കറുകപ്പിള്ളിലിന്റേത്. പരുമലയില്‍ ഫൊക്കാന സംഘടിപ്പിച്ച പരിപാടിക്കിടെ അപ്രതീക്ഷിതമായി കിട്ടിയ ഹൃദ്രോഗിയുടെ നിവേദനം പരിഗണിച്ച് ഉടനടി ഒരു ലക്ഷം രൂപ ധനസഹായം ചെയ്ത് മാതൃകയാകാനും ലതാകറുകപ്പിള്ളിക്ക് സാധിച്ചു.
ഫൊക്കാനാ ടുഡേയുടെ കേരള കണ്‍വന്‍ഷന്‍ പതിപ്പ് പ്രമേയപരതകൊണ്ടും, വ്യത്യസ്തമായ അവതരണം കൊണ്ടും ഫൊക്കാനയുടെ തിലകകുറി ആക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഫൊക്കാനയുടെ പ്രസക്തിയും ജനമനസിലുള്ള സ്വാധീനവും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് അറിയുവാന്‍ സാധിച്ചു. കേരളത്തില്‍ ഫൊക്കാനയ്ക്ക് ലഭിക്കുന്ന സ്വീകരണങ്ങളും അംഗീകാരങ്ങളും അതിന്റെ തെളിവാണ്. വളരെ അഭിമാനത്തോടെയാണ് ഫൊക്കാന ടുഡേ അമേരിക്കന്‍ മലയാളികള്‍ക്കായി തയ്യാറാക്കുന്നതെന്ന് ലതാകറുകപ്പിള്ളില്‍ ഈ മലയാളിയോട് പറഞ്ഞു.
ലതാ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ഫൊക്കാനാ ടുഡേ അണിഞ്ഞൊരുങ്ങുന്നു. പ്രകാശനം കൊച്ചിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക