Image

ഡാലസില്‍ ക്‌നാനായ അതിരൂപതാ ശതാബ്‌ദി ആഘോഷം

ബിനോയി സെബാസ്റ്റ്യന്‍ Published on 03 September, 2011
ഡാലസില്‍ ക്‌നാനായ അതിരൂപതാ ശതാബ്‌ദി ആഘോഷം
ഡാലസ്‌: കോട്ടയം ക്‌നാനായ കാത്തലിക്‌ അതിരൂപതാ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ഡാലസ്‌ ക്രിസ്‌തുരാജാ ക്‌നാനായ ദേവാലയ ഓഡിറ്റോറിയത്തില്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ഡാലസ്‌ ഫോര്‍ത്തിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ ആഘോഷപരിപാടികള്‍ നടന്നു. ഫാ.ജോസഫ്‌ മണപ്പുറം, അസോസിയേഷന്‍ പ്രസിഡന്റ്‌ ടെറി വാളശേരില്‍ എന്നിവര്‍ സംയുക്തമായി ആഘോഷപരിപാടികള്‍ ഉത്‌ഘാടനം ചെയ്‌തു. മുന്‍ പ്രസിഡന്റ്‌ സാബു തടത്തില്‍, കെസിസിഎന്‍എ മുന്‍ ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജിജു കോളങ്ങായില്‍, അലക്‌സ്‌ മാത്യു മാക്കീല്‍, എന്നിവര്‍ സംസാരിച്ചു. സാമോന്‍ പല്ലാട്ടുമഠത്തില്‍ സ്വാഗതവും സണ്ണി കൊല്ലംപറമ്പില്‍ നന്ദിയും പറഞ്ഞു.

നോര്‍ത്ത്‌ ടെക്‌സസിന്റെ വിവിധ ഭാഗങ്ങളില്‍ ക്‌നാനായ സഭാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ യുവാക്കള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇതൊപ്പെം പരമ്പരാഗതവാദ്യഘോഷങ്ങളുടെ അകമ്പടിയില്‍ നൂറു വര്‍ഷത്തികവില്‍ അഭിമാനം കൊണ്ട ഒരു സമുദായത്തിന്റെ പ്രദക്ഷിണവും നടന്നു. കവിയും എഴുത്തുകാരനുമായ ജോസ്‌ ഓച്ചാലില്‍ ക്‌നാനായ തൊമ്മനായി വേഷമണിഞ്ഞ്‌ ആഘോഷപരിപാടികളില്‍ നിറഞ്ഞു നിന്നു. ചടങ്ങില്‍ യൂത്ത്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ആമി തച്ചേട്ട്‌, ജോയല്‍ മനുങ്കല്‍, വനേസ അമ്പാട്ട്‌, ക്രിസ്‌ എടാട്ട്‌, ജാസ്‌മിന്‍ ചാമക്കാലാ കിഴക്കേതില്‍, ജൂഡി വാരിയത്ത്‌ എന്നിവരെ പരിചയപ്പെടുത്തി. സൈമന്‍ ചാമക്കാല കലാപരിപാടികള്‍ക്കു നേതൃത്വമേകി.
ഡാലസില്‍ ക്‌നാനായ അതിരൂപതാ ശതാബ്‌ദി ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക