Image

12 വയസുള്ള കുട്ടിയെ ഉപദ്രവിച്ച കേസില്‍ ബോളിവുഡ്‌ നടിക്ക്‌ 3 വര്‍ഷം തടവ്‌

Published on 26 December, 2012
12 വയസുള്ള കുട്ടിയെ ഉപദ്രവിച്ച കേസില്‍ ബോളിവുഡ്‌ നടിക്ക്‌ 3 വര്‍ഷം തടവ്‌
താനെ: പന്ത്രണ്ട്‌ വയസുള്ള കുട്ടിയെ ഉപദ്രവിച്ച കേസില്‍ ബോളിവുഡ്‌ നടിക്ക്‌ 3 വര്‍ഷം തടവും 12,000 രൂപ പിഴയ്‌ക്കും കോടതി ശിക്ഷിച്ചു. കുട്ടിയുടെ അമ്മയ്‌ക്കു മാസം 1,500 രൂപ വീതം ഹുമാഖാന്‍ നല്‌കണമെന്നും കോടതി വിധിച്ചിട്ടുണ്ട്‌.

വേലക്കാരിയുടെ മകളെയാണ്‌ ബോളിവുഡ്‌ നടി ഹുമാ ഖാന്‍ ഉപദ്രവിച്ചത്‌. 2007ല്‍ ഇവരുടെ വേലക്കാരിയായിരുന്ന നേപ്പാള്‍ സ്വദേശിനിയുടെ കുട്ടിയെ പൂനയിലെ വസതിയില്‍ കൊണ്ടുവന്നു ഉപദ്രവിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പീഡനം എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കുമേല്‍ ചുമത്തിയത്‌. കേസിലെ മറ്റൊരു പ്രതിയായ ഷമിയുദ്ദീന്‍ ഷെയ്‌ഖിനൊപ്പം 2008ലാണ്‌ ഹുമയെ പോലീസ്‌ അറസ്റ്റുചെയ്‌തത്‌. ഷമിയൂധിന്‍ ഷെയിഖ്‌ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും കേസുണ്ടായിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതേ വിട്ടു. മേനെ പ്യാര്‍ കിയ ഉള്‍പ്പെടെ ഇരുപതോളം ബോളിവുഡ്‌ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ്‌ ഹുമ.
12 വയസുള്ള കുട്ടിയെ ഉപദ്രവിച്ച കേസില്‍ ബോളിവുഡ്‌ നടിക്ക്‌ 3 വര്‍ഷം തടവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക