രവീസ് പഞ്ചനക്ഷത്രത്തിനു സുവര്‍ണ്ണ താരത്തിളക്കം
VARTHA
03-Sep-2011
മൊയ്‌തീന്‍ പുത്തന്‍ചിറ
VARTHA
03-Sep-2011
മൊയ്‌തീന്‍ പുത്തന്‍ചിറ

ന്യൂയോര്‍ക്ക്: പ്രമുഖ വ്യവസായിയും തൊഴില്‍ദായകനും ജീവകാരുണ്യപ്രവര്‍ത്തകനും പ്രവാസി മലയാളിയുമായ രവി പിള്ളയുടെ രവീസ് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബോളിവുഡ് ഇതിഹാസം ഷാരൂഖ് ഖാന്‍ ഉത്‌ഘാടനം ചെയ്‌തു. അത്യാധുനിക ആഡംബര-സുഖ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച രവീസ് കേരളക്കരയ്‌ക്കും ടൂറിസം മേഖലയ്‌ക്കും ഒരു നക്ഷത്രത്തിളക്കമാണ്.
കേരള സന്ദര്‍ശനത്തിനെത്തിയ ബഹു. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇവിടെയാണ് താമസിച്ചത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മലയാളത്തിന്റെ താരവിസ്‌മയങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉദ്‌ഘാടനവേളയില്‍ ഷാരൂഖ് ഖാനോടൊപ്പം ഉണ്ടായിരുന്നു.
രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖരായവരുടെ ഒരു മഹാസദസ്സ് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ശ്രീമതി ലീലാ മാരേട്ട് ഉദ്‌ഘാടനത്തില്‍ പങ്കെടുത്തു.
ജീവകാരുണ്യപ്രവര്‍ത്തകനായ രവി പിള്ളയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഒരു സംരഭത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായ ഫൊക്കാനയെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലീലാ മാരേട്ട് പറഞ്ഞു. ഫൊക്കാനയുടെ പ്രസക്തിയും പ്രവര്‍ത്തനവും മലയാളികള്‍ അംഗീകരിക്കുന്നു എന്നതിനു തെളിവാണ് തന്റെ സാന്നിദ്ധ്യം വിളിച്ചോതുന്നതെന്ന് ലീല അഭിപ്രായപ്പെട്ടു.
http://www.p4panorama.com/panos/raviz/

.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments