Image

ഗുഡ്‌ ഐഡിയ

Published on 25 December, 2012
ഗുഡ്‌ ഐഡിയ
ക്ലാപ്പ്‌ ബോര്‍ഡിന്റെ ബാനറില്‍ പി.എ. സാക്കീര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഗുഡ്‌ ഐഡിയ എത്തുന്നു. ശ്രീജിത്‌ വിജയ്‌, ഇടവേള ബാബു, ഉണ്ണി ശിവപാല്‍, ഗിന്നസ്‌ പക്രു, ഭീമന്‍ രഘു, മന്‍രാജ്‌, ബിയോണ്‍, അലക്‌സാണ്‌ടര്‍, കെ.ടി.എസ്‌ പടന്നയില്‍, പുതുമുഖ നായിക ഹെന്നബെല്ല, ഷാലിന്‍, സുകുമാരി, പൊന്നമ്മ ബാബു, അംബികാ മോഹന്‍ തുടങ്ങിയവരാണ്‌ ഗുഡ്‌ ഐഡിയയുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്‌.

ബാങ്ക്‌ മാനേജരായ അനൂപ്‌ മേനോന്‍, ഭാര്യ അഞ്‌ജലി, ഓണ്‍ലൈന്‍ ബിസിനസുകാരനായ ബോണ്‍സായ്‌, സുഹൃത്ത്‌ വിവേക്‌, ആര്‍.ടി. ഓഫീസിലെ ജീവനക്കാരനായ ബേബി, ലേഡീസ്‌ ഡ്രൈവിംഗ്‌ സ്‌കൂള്‍ നടത്തുന്ന ഛോട്ടാ രാജന്‍ ഇവരെല്ലാം കൊച്ചി നഗരത്തിലെ സന്തതികളാണ്‌. ഇവരെക്കൂടാതെ ധാരാളം പേര്‍. ഇവര്‍ക്കെല്ലാം അവരുടേതായ ഒരു ലോകമുണ്‌ട്‌, പ്രശ്‌നങ്ങളുണ്‌ട്‌. ഇവരില്‍ പലര്‍ക്കും സ്വന്തമായ ഒരു മേല്‍വിലാസമില്ല. ഇവരുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക്‌ കടന്നുചെല്ലുകയാണ്‌ സംവിധായന്‍ പി.എ. സാക്കീര്‍ ഗുഡ്‌ ഐഡിയ എന്ന ചിത്രത്തിലൂടെ.

മോഡലിംഗ്‌ രംഗത്തുനിന്നെത്തിയ പുതുമുഖനായിക ഹെന്നബല്ല, മുംബൈ സെവന്‍ത്‌ ഡേ അഡ്‌വെന്റിസ്റ്റ്‌ സ്‌കൂളിലെ പന്ത്രണ്‌ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. ഭീമ ജ്വല്ലറിയുടെ പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഹെന്നബെല്ല സിനിമയില്‍ ആദ്യപരീക്ഷണത്തെ നേരിടുകയാണ്‌ എന്‍ട്രിയിലൂടെ.

ക്ലാപ്പ്‌ ബോര്‍ഡ്‌ സിനിമാസിന്റെ ബാനറില്‍ മായ ഉണ്ണിക്കൃഷ്‌ണന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗണേശ്‌ മേനോന്‍ നിര്‍വഹിക്കുന്നു. ഗണേശനും പരസ്യചിത്രരംഗത്തുനിന്ന്‌ എത്തിയതാണ്‌. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ ജാസി ഗിഫ്‌റ്റാണ്‌.

പ്രൊഡ. കണ്‍ട്രോളര്‍- എം.എസ്‌. ബാബുരാജ്‌, കല- സാലു കെ. ജോര്‍ജ്‌, മേക്കപ്‌- ജിത്തു പുലയര്‍, വസ്‌ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, പരസ്യകല- കോളിന്‍സ്‌ ലിയോഫില്‍, എഡിറ്റര്‍- സംജിത്‌ മുഹമ്മദ്‌, അസോസിയേറ്റ്‌ ഡയറക്‌ടര്‍- സുധീര്‍ ആളൂര്‍, സംവിധാന സഹായികള്‍- ശ്രീജേഷ്‌, ചാര്‍ളി, അബു താഹീര്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- മിഥുന്‍ പി. തരൂര്‍, ചീഫ്‌ കോ- ഓര്‍ഡിനേറ്റര്‍- അബ്‌ദുള്‍ മനാഫ്‌, പ്രൊഡ. ഡിസൈനര്‍- ബിനു കരുണാകരന്‍, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍- ഉണ്ണി ശിവപാല്‍. കഥയിലെ പുതുമയും അവതരണത്തിലെ സസ്‌പെ ന്‍സും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അതുകൊണ്‌ടാണ്‌ ഗുഡ്‌ ഐഡിയയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്‌. ഉണ്ണി ശിവപാല്‍ പറഞ്ഞു.-എ.എസ്‌. ദിനേശ്‌
ഗുഡ്‌ ഐഡിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക