Image

മാലിന്യം നിറയട്ടെ, നമുക്കു വിഴുപ്പലക്കാം!

Published on 23 December, 2012
മാലിന്യം നിറയട്ടെ, നമുക്കു വിഴുപ്പലക്കാം!

കേരളത്തിന്റെ തലസ്ഥാനനഗരിയിലെ മാലിന്യപ്രശ്‌നം തിരുവനന്തപുരത്തുകാരുടെയും വിളപ്പില്‍ശാലക്കാരുടെയും സ്വസ്ഥത കെടുത്തുന്നതല്ലാതെ പരിഹരിക്കപ്പെടുന്നില്ല. കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ മാലിന്യം നാറുന്ന, നീറുന്ന പ്രശ്‌നം തെയാണ്‌. തിരുവനന്തപുരത്തു വിളപ്പില്‍ശാലയാണെങ്കില്‍, കൊച്ചിയില്‍ ബ്രഹ്മപുരം, കോഴിക്കോട്ട്‌ ഞെളിയന്‍പറമ്പ്‌ എന്നിങ്ങനെ സ്ഥലപ്പേരും ദുരിതമനുഭവിക്കു നാട്ടുകാരും മാറുന്നതൊഴിച്ചാല്‍ പ്രശ്‌നം ഒന്നു തന്നെ.

മാലിന്യം പുരണ്ട നിലയിലാണു കേരളം. മുമ്പെങ്ങുമില്ലാത്ത ഒരു പ്രശ്‌നം മലയാളിജീവിതത്തിന്റെ സൗന്ദര്യവും സംസ്‌കാരവും സൈ്വരവുമൊക്കെ തകര്‍ക്കത്തക്കവിധം കുന്നുകൂടുകയാണ്‌. മേല്‍പറഞ്ഞവയ്‌ക്കു പുറമേ മറ്റു മിക്ക പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും മാലിന്യത്തിന്റെ അടങ്ങാത്ത ദുര്‍ഗന്ധം വട്ടമിട്ടു പറക്കുന്നുണ്ട്‌.

ഈ നാറ്റത്തിനിടെ മാലിന്യം കൊത്തിപ്പറക്കുന്നതാരാണ്‌? എവിടെയാണു കേരളത്തിലെ മാലിന്യത്തിന്റെ ചരിത്രം തുടങ്ങുന്നതെന്നതാണ്‌ ഒരുപക്ഷേ, മേല്‍ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താന്‍ എളുപ്പവഴി.
കേരളീയന്റെ അടുക്കളയാണു മാലിന്യത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്ന്‌. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഭക്ഷണത്തില്‍ നിന്നു മലയാളി വേര്‍തിരിച്ചു തള്ളിയിരുന്ന ഭാഗം കുറവായിരുന്നു. തനിക്കു വേണ്ടുന്ന പച്ചക്കറിയും മീനുമൊക്കെ വാങ്ങി വേണ്ടതുമാത്രം വച്ചുണ്ടാക്കി, വേണ്ടത്ര കഴിച്ചുപോന്നു. അന്നൊക്കെ, അകത്താക്കാതെ പുറംതള്ളാന്‍ ഭക്ഷണബാക്കി പേരിനേ ഉണ്ടായിരുുള്ളൂ. ബാക്കിവരുന്ന ഭക്ഷണവും ഉപയോഗിച്ച തേയിലപ്പൊടിയും മീന്‍മുള്ളുമൊക്കെ അടുക്കള ഭരിച്ചിരുന്നവര്‍, വീടുകളുടെ പിന്‍ഭാഗത്തു വളര്‍ത്തിയിരുന്ന പച്ചക്കറിച്ചെടികള്‍ക്കും മുറ്റത്തിനരികിലെ പൂച്ചെടികള്‍ക്കും വളമായി ഉപയോഗപ്പെടുത്തി. പ്‌ളാസ്റ്റിക്‌ ബക്കറ്റുകളില്‍ ജൈവമെന്നും അല്ലാത്തതുമെന്നു വേര്‍തിരിച്ചു വെക്കാന്‍ കൂടുതലൊന്നുമുണ്ടായിരുില്ല. കേരളത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയതുമില്ല.

കാലം കാര്യമായ മറ്റു മാറ്റങ്ങളൊന്നും കൊണ്ടുവന്നില്ലെങ്കിലും പൊങ്ങച്ചവും കോപ്പിയടിയും മലയാളിക്കു സ്വന്തമാക്കിക്കൊടുത്തു. കായസഞ്ചിയുമായി കടയില്‍ പോകുന്നവനെ ഇപ്പോള്‍ തമിഴ്‌നാട്ടിലേ കാണാന്‍ കിട്ടൂ. മലയാളി കൈവീശി നേരെ നടന്നുകയറുകയാണ്‌ ഉഗ്രന്‍ ഷോപ്പിംഗ്‌ മാളിലെ വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക്‌. വര്‍ണപ്പകിട്ടുള്ള വിവിധ തരം പ്‌ളാസ്റ്റിക്കുകളില്‍ പൊതിഞ്ഞ്‌, ഭക്ഷിക്കാനും അല്ലാതെയുമുള്ള ആവശ്യങ്ങള്‍ക്കായി വിവിധ അലമാരകളില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന വസ്‌തുവകകള്‍ കൂറ്റന്‍ പ്ലാസ്റ്റിക്‌ ക്യാരിബാഗുകളില്‍ തള്ളിക്കയറ്റി അവന്‍ വീട്ടിലേക്കു മടങ്ങുന്നു.

ഇനി മാലിന്യം സൃഷ്ടിക്കലാണ്‌ മുഖ്യ കര്‍മം. കോര്‍പറേഷനും മുനിസിപ്പാലിറ്റിയുമൊക്കെ കുടുംബശ്രീ വഴി വിതരണം ചെയ്‌ത രണ്ടു ബക്കറ്റുകളില്‍ ഒന്നില്‍ പ്‌ളാസ്റ്റിക്‌ ബാഗുകള്‍ നിറയ്‌ക്കണം. പാല്‍, ബ്രെഡ്‌, അച്ചാറ്‌, തുടങ്ങിയവയുടെ കവറുകള്‍ തന്നെ ബക്കറ്റ്‌ നിറയാന്‍ ധാരാളം. ഭക്ഷിക്കാനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു റെഡിമെയ്‌ഡായും പാതി പാചകംചെയ്‌തതുമായി ലഭിച്ച സാധനങ്ങള്‍ പാതി തിന്നു ബാക്കി കുടുംബശ്രീയുടെ രണ്ടാമതു ബക്കറ്റില്‍ നിറയ്‌ക്കണം.

പുലര്‍കാലങ്ങളില്‍, കേരളത്തിന്റെ മുഖശ്രീയാകേണ്ട കുടുംബശ്രീ സോദരിമാര്‍ മാലിന്യവണ്ടിയുമായി നാറ്റ പറപ്പിച്ചെത്തുന്നു. ഓരോ അടുക്കളയില്‍ നിന്നും തലേന്നത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ശേഖരിച്ച്‌, അല്‍പം ആള്‍പ്പാര്‍പ്പില്ലാത്ത നഗരപ്രാന്തങ്ങളില്‍ കൊണ്ടുതള്ളുന്നു.

ഇനി നാട്ടുകാരുടെ പാട്‌. കേരളത്തിലെ മിക്ക നഗരങ്ങളിലും മാലിന്യം തള്ളുന്ന പ്രദേശത്തെ ജനങ്ങളെ മറ്റുള്ളവര്‍ തിരിഞ്ഞുനോക്കാതായിരിക്കുന്നു. കൊടിയുടെ നിറംനോക്കിയും ഭരണത്തിന്റെ ചായ്‌വു നോക്കിയും മാലിന്യവിരുദ്ധ സമരം നയിക്കുന്നവര്‍ മാലിന്യ പ്രശ്‌നം നേരിടുന്നവരെ മുന്‍നിര്‍ത്തി നടത്തുന്ന പ്രക്ഷോഭമെല്ലാം വെറും വഴിപാടാണ്‌. തങ്ങള്‍ക്കു പിന്‍വാതിലിലൂടെ ദക്ഷിണ കൈപ്പറ്റാനുള്ള അടവുനയം.

മലയാളിയെന്തിനാണു മാലിന്യഫാക്ടറിയായി തുടരുന്നതെന്നു പരിശോധിക്കാന്‍ എെന്നങ്കിലും ഭരണവര്‍ഗം തയ്യാറാകുമോ? മാലിന്യം തെരുവോരങ്ങളില്‍ കൊണ്ടുതള്ളലല്ല, സംസ്‌കരണമാണ്‌ ആവശ്യമെ്‌നു തിരിച്ചറിഞ്ഞ്‌ ഗൗരവത്തോടെ വല്ല പദ്ധതികളും ആവിഷ്‌കരിക്കാന്‍ ശ്രമിക്കുമോ? പഞ്ചായത്തു തോറും മെഡിക്കല്‍ കോളജുകള്‍ തുറക്കുമെന്ന്‌ും ജില്ലയ്‌ക്കൊന്നു പ്രകാരം വിമാനത്താവളങ്ങള്‍ തുടങ്ങുമെും എക്‌സ്‌പ്രസ്‌ ഹൈവേയും അതിവേഗ റെയില്‍ ട്രാക്കും വരുമെന്നും പറയുന്നതുപോലെ ഒരു പതിവ്‌ രാഷ്ട്രീയ നാടകത്തിനെങ്കിലും ഭരണാധികാരികള്‍ക്കു പറഞ്ഞുകൂടേ, ഒരു സമഗ്ര മലിനീകരണ സംസ്‌കരണ പദ്ധതിയെക്കുറിച്ച്‌. ഫയല്‍കൂമ്പാരത്തില്‍ കിടന്ന്‌ അളിയുന്നതിനു പകരം വല്ല മിടുക്കരായ ഉദ്യോഗസ്ഥരും കൈവച്ചുപോയാല്‍, അതങ്ങു നടന്നുപോയെങ്കില്‍ എന്നാരാണു കൊതിച്ചുപോകാത്തത്‌?

മാലിന്യം നിറയട്ടെ, നമുക്കു വിഴുപ്പലക്കാം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക