Image

ചങ്ങമ്പുഴയുടെ കഥ `അരികിലുണ്ടായിരുന്നെങ്കില്‍'

Published on 23 December, 2012
ചങ്ങമ്പുഴയുടെ കഥ `അരികിലുണ്ടായിരുന്നെങ്കില്‍'
കൊച്ചി: പ്രശസ്‌ത കവി ചങ്ങമ്പുഴയെക്കുറിച്ചുള്ള സിനിമ. `അരികിലുണ്ടായിരുന്നെങ്കില്‍' എന്ന പേരില്‍ ഒരുക്കുന്ന സിനിമ 2013 പകുതിയോടെ നിര്‍മാണം ആരംഭിക്കുമെന്ന്‌ സംവിധായകന്‍ പ്രിയനന്ദനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുകലില്‍ ഫിലിംസിന്റെ ബാനറില്‍ ഷമീര്‍ തുകലില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദ്‌ ഫാസിലാണ്‌ ചങ്ങമ്പുഴയായി വേഷമിടുന്നത്‌.

പ്രഫ.എം.കെ. സാനുവിന്റെ `ചങ്ങമ്പുഴ കൃഷ്‌ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ്‌ സിനിമ നിര്‍മിക്കുന്നത്‌. നല്ലൊരു സിനിമയുണ്ടാക്കണമെന്ന ലക്ഷ്യമുള്ളതിനാല്‍ ദുഷിച്ച ചേരുവകള്‍ഉണ്ടാകില്ല. കൂടുതലും നാടക നടന്മാരും പുതുമുഖങ്ങളുമാകും അണിനിരക്കുക. നായികയെ തീരുമാനിച്ചിട്ടില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞു. തന്നെ വളരെയേറെ ആകര്‍ഷിച്ച വ്യക്തിയായിരുന്നു ചങ്ങമ്പുഴയെന്ന്‌ പ്രഫ.എം.കെ. സാനു പറഞ്ഞു.
ചങ്ങമ്പുഴയുടെ കഥ `അരികിലുണ്ടായിരുന്നെങ്കില്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക