Image

അനധികൃത സ്വത്തുസമ്പാദനം: കുഞ്ഞിലിക്കുട്ടിക്കെതിരേയുള്ള കേസില്‍ വിധി 6-ന്‌

Published on 02 September, 2011
അനധികൃത സ്വത്തുസമ്പാദനം: കുഞ്ഞിലിക്കുട്ടിക്കെതിരേയുള്ള കേസില്‍ വിധി 6-ന്‌
തൃശൂര്‍: വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദന കേസില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ്‌ കോടതി ഈ മാസം ആറിന്‌ വിധി പറയും. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ അബ്ദുല്‍ അസീസ്‌ ആണ്‌ കുഞ്ഞാലിക്കുട്ടിയുടെ സ്വത്തിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കിയത്‌.

കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ ഭാര്യയുടെയും മറ്റ്‌ ബന്ധുക്കളുടെയും പേരില്‍ അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്നാണ്‌ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക