Image

സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി പെരുന്നാളും പട്ടംകൊട ശുശ്രൂഷയും 17ന്

Published on 02 September, 2011
സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി പെരുന്നാളും പട്ടംകൊട ശുശ്രൂഷയും 17ന്

ന്യൂയോര്‍ക്ക് : സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട യോങ്കേഴ്‌സ് സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ യൂഹാനോന്‍ മാംദാനയുടെ നാമത്തിലുള്ള പ്രധാന പെരുന്നാളും ഇടവകാംഗമായ ഡീക്കന്‍ . ജോസഫ് വര്‍ഗീസിനെ കശ്ശീശ്ശ സ്ഥാനത്തേക്കുയര്‍ത്തുന്ന വിശുദ്ധ പട്ടംകൊട ശുശ്രൂഷയും സംയുക്തമായി സെപ്റ്റംബര്‍ 17-ാംതീയതി ശനിയാഴ്ച നടത്തപ്പെടുന്നു.

അലങ്കര ആര്‍ച്ച് ഡയാസിസ് അധിപനു പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോമ തീത്തോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇടവകയില്‍ ആത്മീയ ശുശ്രൂഷ നിര്‍വ്വഹിക്കുന്ന വെരി.റവ. ഈപ്പന്‍ ഈഴേമാലില്‍ കോരെപ്പാസ്‌ക്കോപ്പ, വെരി.റവ.ഐസക് പൈലി കോറെപ്പിസ്‌ക്കോപ്പ(വികാരി) എന്നിവരുടെ നേതൃത്വത്തില്‍ ശ്രീ.ജോര്‍ജ് പാടിയേടത്ത്(വൈസ് പ്രസിഡന്റ്), ശ്രീ.ബാബു തുമ്പയില്‍ (സെക്രട്ടറി), ശ്രീ.ജോയി ഇട്ടന്‍ (ട്രഷറര്‍ )എന്നിവരുള്‍പ്പെട്ട മാനേജിംഗ് കമ്മറ്റി പെരുന്നാളിന്റെയും പട്ടം കൊട ശുശ്രൂഷയുടെയും വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
വൈദീക സ്ഥാനത്തേക്കു ഉയര്‍ത്തപ്പെടുന്ന ഡീക്കന്‍ ജോസഫ് വര്‍ഗീസ് മികച്ച സുവിശേഷ പ്രാസംഗികനും, സംഘടകനുമാണ്. വിവിധ തിയോളജിക്കല്‍ സെമിനാരികളില്‍ നിന്നു ഉന്നത വേദശാസ്ത്ര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

17-#ാ#ം തീയതി ശനിയാഴ്ച രാവിലെ 8.45 ന് അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കും. 9മണിക്ക് ആരംഭിക്കുന്ന പ്രഭാതപ്രാര്‍തഥനയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും പട്ടം കൊട ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. 11.45 ന് പൊതുസമ്മേഴനം, ആഘോഷമായ റാസ, ലേലം, നേര്‍ച്ചവിളമ്പ്, സ്‌നേഹസഭ എന്നിവ തുടര്‍ന്നു നടക്കും. ലോംഗ് ഐലന്റിലെ പ്രശസ്തരായ താളലയം ട്രൂപ്പിന്റെ നേതൃത്വത്തിലുള്ള ശിങ്കാരിമേളം പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതാണ്. അനുഗ്രഹീതമായ പെരുന്നാളിലും, പട്ടംകൊട ശുശ്രൂഷയിലും ഏവരും പങ്കു ചേരണമെന്ന് ഇടവക ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബാബു തുമ്പയില് ‍(സെക്രട്ടറി)-917-456-6359
ജോയി ഇട്ടന്‍ (ട്രഷറര്‍ )-914-564-1702

മലങ്കര ആര്‍ച്ച് ഡായാസിസ് പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ബിജു ചെറിയാന്‍ അറിയിച്ചതാണിത്.
സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി പെരുന്നാളും പട്ടംകൊട ശുശ്രൂഷയും 17ന്
സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി പെരുന്നാളും പട്ടംകൊട ശുശ്രൂഷയും 17ന്
സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി പെരുന്നാളും പട്ടംകൊട ശുശ്രൂഷയും 17ന്
സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി പെരുന്നാളും പട്ടംകൊട ശുശ്രൂഷയും 17ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക