Image

ബ്രിസ്‌ബേനില്‍ ക്രിസ്‌മസ്‌ കരോള്‍ സര്‍വീസ്‌

ജോളി കരുമത്തി Published on 21 December, 2012
ബ്രിസ്‌ബേനില്‍ ക്രിസ്‌മസ്‌ കരോള്‍ സര്‍വീസ്‌
ബ്രിസ്‌ബേന്‍: സെന്റ്‌ അല്‍ഫോന്‍സ കാത്തലിക്‌ കമ്യൂണിറ്റിയുടെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. ന്യൂഫാം ദേവാലയത്തില്‍ ഫാ. തോമസ്‌ അരീക്കുഴിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു.

സെന്റ്‌ അല്‍ഫോന്‍സ കാത്തലിക്‌ കമ്യൂണിറ്റി മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്രിസ്‌മസ്‌ കരോള്‍ സര്‍വീസ്‌ നടത്തി. റെഡ്‌ ക്ലിഫ്‌ കബൂള്‍ച്ചര്‍, ബ്രാക്കന്റിഡ്‌ജ്‌, ടൈഗം- ബൂണ്‍ഡാല്‍, കാസല്‍ഡൈന്‍ എന്നീ മേഖലകളില്‍ നടന്ന കരോളിന്‌ ബിനോയ്‌ ജോസ്‌, ആല്‍ബര്‍ട്ട്‌ ജോര്‍ജ്‌, സ്റ്റീഫന്‍ ജോസഫ്‌, പോള്‍ അച്ചിനിമാടന്‍, ജിജോ ജോസ്‌, ദിനേശ്‌ കൊല്ലപ്പള്ളി, ഷൈജു തോമസ്‌, സന്തോഷ്‌ മാത്യു, ഷിബു വര്‍ഗീസ്‌, ജോളി കരുമത്തി, ജോണ്‍ മാത്യു, അജിമോന്‍ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെംസൈഡ്‌ - കേഡ്രോണ്‍ - സ്റ്റാഫോര്‍ഡ്‌ മേഖലാ കരോള്‍ സര്‍വീസ്‌ ഡിസംബര്‍ 22ന്‌ (ശനി) വൈകിട്ട്‌ ആറിന്‌ തുടക്കം കുറിക്കും. ആഘോഷങ്ങളുടെ ഭാഗമായി 23ന്‌ ക്രിസ്‌മസ്‌ ക്രിബ്‌ മത്സരം നടക്കും. 24ന്‌ രാത്രി 10ന്‌ വാവല്‍ ഹെയിറ്റ്‌സ്‌ സെന്റ്‌ പാസ്‌ക്കല്‍സ്‌ ദേവാലയത്തില്‍ ഫാ. തോമസ്‌ മണിമലയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും മറ്റ്‌ ആഘോഷങ്ങളും നടക്കും.
ബ്രിസ്‌ബേനില്‍ ക്രിസ്‌മസ്‌ കരോള്‍ സര്‍വീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക