Image

ഓണത്തിന് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Published on 02 September, 2011
ഓണത്തിന് പ്രത്യേക ട്രെയിന്‍ സര്‍വീസ്
തിരുവനന്തപുരം: ഓണത്തിരക്ക് പ്രമാണിച്ച് നാഗര്‍കോവില്‍ മാംഗ്ളൂര്‍ ജങ്ഷന്‍, നാഗര്‍കോവില്‍, കോയമ്പത്തൂര്‍ മാംഗ്ളൂര്‍ സെന്‍ട്രല്‍  ഡേ ടൈം സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ആന്‍ഡ് മാംഗ്ളൂര്‍ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ഡേ ടൈം സ്പെഷല്‍ എന്നിവ ഓടിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

 സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം 4.50ന് നാഗര്‍കോവില്‍ നിന്ന് പുറപ്പെടുന്ന ടി.എന്‍. 06304 സ്പെഷല്‍ ട്രെയിന്‍ പിറ്റേന്ന് രാവിലെ 10.30ന് മാംഗ്ളൂരില്‍ എത്തിച്ചേരും. ഉച്ചക്ക് 1.35 ന് മാംഗ്ളൂര്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 4.45ന് നാഗര്‍കോവിലില്‍ എത്തും.

2,4, 6, 8, 10, 12 തീയതികളില്‍ കോയമ്പത്തൂരില്‍ നിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന 06619 നമ്പര്‍ കോയമ്പത്തൂര്‍ മാംഗ്ളൂര്‍ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ അതേ ദിവസം ഉച്ചക്ക് 1.40ന് മാംഗ്ളൂര്‍ സെന്‍ട്രലില്‍ എത്തിച്ചേരും.

സെപ്റ്റംബര്‍  3, 5, 7, 9, 11, 13 തീയതികളില്‍ മാംഗ്ളൂര്‍ സെന്‍ട്രലില്‍ നിന്ന് ഉച്ചക്ക് 12 ന് പുറപ്പെടുന്ന 06620 നമ്പര്‍ മാംഗ്ളൂര്‍ സെന്‍ട്രല്‍ -കോയമ്പത്തൂര്‍ സ്പെഷല്‍ അതേ ദിവസം രാത്രി 7.45 ന് കോയമ്പത്തൂരില്‍ എത്തിച്ചേരും. ട്രെയിനുകളുടെ റിസര്‍വേഷന്‍ വ്യാഴാഴ്ച ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക