Image

മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി 4 മുതല്‍ 7 വരെ കാഞ്ഞിരപ്പള്ളിയില്‍

Published on 02 September, 2011
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി 4 മുതല്‍ 7 വരെ കാഞ്ഞിരപ്പള്ളിയില്‍
കോട്ടയം: അജപാലന സന്ദര്‍ശനത്തിനായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സെപ്റ്റംബര്‍ നാലിന് കാഞ്ഞിരപ്പള്ളിയില്‍ രൂപതയിലെത്തും. നാലു ദിവസം നീളുന്ന ചടങ്ങുകള്‍ 7-ാം തീയതി സമാപിക്കും. ശ്രേഷ്ഠമെത്രാപ്പോലീത്തയായി നിയമിതനായ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഭക്തിനിര്‍ഭരമായ ആത്മീയചടങ്ങുകള്‍ക്കുപുറമെ വിവിധ സമ്മേളനങ്ങളും സന്ദര്‍ശനങ്ങളും നാലു ദിവസത്തെ സന്ദര്‍ശനത്തില്‍ ക്രമീകരിച്ചിരിക്കുന്നു. കാഞ്ഞിരപ്പള്ളി, ഹൈറേഞ്ച്, പത്തനംതിട്ട എന്നി മൂന്നു റീജിയണുകളില്‍ പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ നാല് ഞായറാഴ്ച രാവിലെ 8.45ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ കവാടത്തിങ്കല്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന് കാനോനിക സ്വീകരണം നല്‍കും. 9 മണിക്ക് ശ്രേഷ്ഠമെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ രൂപതാധ്യക്ഷനും രൂപതാധികാരികളും കത്തീഡ്രല്‍ വികാരിയുമൊന്നിച്ച് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 12 മണിക്ക് ശ്രേഷ്ഠമെത്രാപ്പോലീത്താ അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 2.30ന് പത്തനംതിട്ട സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ശ്രേഷ്ഠമെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും പിതാവിന്റെ സന്ദേശവും ഉണ്ടായിരിക്കും. പിന്നീട് പത്തനംതിട്ട മിഷനിലെ പാസ്റ്ററല്‍ സെന്ററിന്റെ ആശീര്‍വാദം മാര്‍ ആലഞ്ചേരി നിര്‍വ്വഹിക്കും. രാത്രി 7.30ന് രൂപതയിലെ വിവിധ അജപാലന വിഭാഗങ്ങളുടെ ഡയറക്ടര്‍മാരുമൊന്നിച്ച് കൂടിക്കാഴ്ച നടത്തും.

അഞ്ചാം തീയതി തിങ്കളാഴ്ച രാവിലെ 6.45ന് രൂപതാ മൈനര്‍ സെമിനാരിയില്‍ രൂപതയിലെ സന്യാസ ഭവനങ്ങളിലെയും രൂപതയിലെയും സെമിനാരി വിദ്യാര്‍ത്ഥികളോടൊന്നിച്ച് പരിശുദ്ധ കുര്‍ബാന. 10.30ന് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ അല്മായരെയും ഇടവക കൈക്കാരന്മാരെയും പങ്കെടുപ്പിച്ചുള്ള രൂപതാ അല്മായ നേതൃസമ്മേളനം. 12ന് പിതൃവേദി, മാതൃദീപ്തി, യുവദീപ്തി, മിഷന്‍ ലീഗ് ഇവയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തിച്ചേരുന്ന പ്രേഷിതവര്‍ഷ മരിയന്‍ തീര്‍ത്ഥാടകര്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് സന്ദേശം നല്‍കും. 2.30ന് രൂപതയിലെ വിവിധ സംഘടനകളുടെ രൂപതാഭാരവാഹികളുടെ സംയുക്തസമ്മേളനം. 4ന് പാറത്തോട് മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി സന്ദര്‍ശനം. 6ന് വിശ്രമജീവിതം നയിക്കുന്ന വിയാനിഹോമിലെ വൈദികന്മാരെയും ഹോം ഓഫ് പീസില്‍ വികലാംഗരായ കുട്ടികളെയും ആശാഹോമിലെ കുട്ടികളെയും സന്ദര്‍ശിക്കും.

ചൊവ്വാഴ്ച രാവിലെ 6.45ന് കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പരിശുദ്ധ കുര്‍ബാന. 9.30ന് രൂപത വൈദിക സമിതി സമ്മേളനം. 10.30ന് രൂപതാ വൈദിക സമ്മേളനം. 2.30ന് രൂപതാ സന്യാസിനീ പ്രതിനിധി സമ്മേളനം പൊടിമറ്റം നിര്‍മ്മല തിയോളജിക്കല്‍ കോളജില്‍ നടക്കും. നാലിന് രൂപതയിലെ ആതുരശുശ്രൂഷാ കേന്ദ്രങ്ങളായ കാഞ്ഞിരപ്പള്ളി നല്ല സമറായന്‍ ആശ്രമവും, തമ്പലക്കാട് പെനുവേല്‍ ആശ്രമവും സന്ദര്‍ശിക്കും. 6.45ന് കപ്പാട് ബനഡിക്ടന്‍ ആശ്രമത്തില്‍ റംശാ(സന്ധ്യാ പ്രാര്‍ത്ഥന).

7-ാം തീയതി ബുധനാഴ്ച രാവിലെ 7.45ന് കുട്ടിക്കാനം മരിയന്‍ കോളജ്, പോത്തുപാറ പീരുമേട് ഡവലപ്പ്‌മെന്റ് സൊസൈറ്റി സന്ദര്‍ശനം. 11ന് ഹൈറേഞ്ചിലെ ആദ്യ ഇടവകയായ ഉപ്പുതറ ഫൊറോന പള്ളിയില്‍ഹൈറേഞ്ച് പ്രേഷിതവര്‍ഷ മരിയന്‍ തീര്‍ത്ഥാടകര്‍ക്കായി പരിശുദ്ധ കുര്‍ബാനയും സന്ദേശവും.

 ഉച്ചകഴിഞ്ഞ് അണക്കര, കുട്ടിക്കാനം സ്‌പൈസസ് ഫാക്ടറി, നല്ലതണ്ണി മാര്‍ത്തോമ്മാശ്ലീഹ ആശ്രമം എന്നിവിടങ്ങളില്‍ മേജര്‍ ആര്‍ച്ച് ബിഷപ് സന്ദര്‍ശനം നടത്തും. പത്രസമ്മേളനത്തില്‍ രൂപതാ പി.ആര്‍.ഒ.ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേ
ല്‍ ‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. തോമസ് പൂവത്താനിക്കുന്നേല്‍ , സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ പി.ആര്‍.ഒ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക