Image

കേരള കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജോര്‍ജ്ജ് മാത്യൂ (ഫോമാ പ്രസിഡന്റ്)

വിന്‍സന്റ് ഇമ്മാനുവല്‍ Published on 18 December, 2012
 കേരള കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജോര്‍ജ്ജ് മാത്യൂ (ഫോമാ പ്രസിഡന്റ്)
ഫിലഡല്‍ഫിയ: ജനുവരി 10-നു നടക്കുന്ന ഫോമയുടെ കേരള കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫോമാ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യൂ  അറിയിച്ചു.
കണ്‍വന്‍ഷന്‍ എല്ലാം കൊണ്ടും പുതുമ നിറഞ്ഞതായിരി
ക്കും. കണ്‍വന്‍ഷന്‍ എന്നതിലുപരി. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കുപകാരമുള്ള ഒരു കോണ്‍ഫറന്‍സ് ആക്കി മാറ്റാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിലഡല്‍ഫിയ പ്രസ്സ് ക്ലബ് പ്രസിഡന്റ് വിന്‍സന്റ് ഇമ്മാനുവലിനോട് സംസാരിക്കുകയായിരുന്നു ശ്രീ ജോര്‍ജ്ജ് മാത്യൂ.

കൊച്ചിയിലെ ലീ മെറിഡിയന്‍ ഹോട്ടലില്‍ വച്ച് നടത്താനുദ്ദേശിച്ചരുന്ന കണ്‍വന്‍ഷന്‍ കടവത്രയിലുള്ള ഡ്രീം ഹോട്ടലിലേക്ക് മാറ്റുകയുണ്ടായി. പ്രവാസികളുമായി ബന്ധപ്പെട്ട പല പരിപാടികളും ലീ മെറിഡിയനില്‍ ഈ ദിവസങ്ങളില്‍ തന്നെ നടക്കുന്നുണ്ട്. ഈ തിരക്കിനിടയ്ക്ക്, ഫോമായുടെ കണ്‍വന്‍ഷന് മാറ്റു കുറയ്ക്കാതിരിക്കാനാണ്  ഡ്രീം ഹോട്ടലിലേക്ക് പ്രോഗ്രാം മാറ്റിയത്. അതും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തന്നെ.

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉല്‍ഘാടനം ചെയ്യുന്ന കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ മുന്‍ ഫോമാ പ്രസിഡന്റ് ശ്രീ ജോണ്‍ ടൈറ്റസ് ആണ്. കോ-ചെയര്‍ സ്ഥാനത്ത് ഫോമയുടെ മുന്‍പ്രസിഡന്റുമാരായ ശ്രീ ശശിധരന്‍ നായരും, ശ്രീ ബേബി ഊരാളിലും രംഗത്തുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ബിസിനസ്സ്‌കാര്‍ക്ക് അമേരിക്കയിലേക്കും, അമേരിക്കയിലുള്ള പ്രവാസികള്‍ക്ക് ഇന്ത്യയിലും വ്യവസായികമായും ബിസിനസ്പരമായും അവസരങ്ങള്‍ ഉണ്ടാക്കാനാണ് ഫോമയുടെ ഈ ഗ്ലോബലൈസേഷന്‍ മീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ കൂടെ പ്രവാസികള്‍ക്ക് ആവശ്യമുള്ള
കാര്യങ്ങള്‍ ചര്‍ച്ച വിഷയമാക്കുക എന്നതും ലക്ഷ്യമിടുന്നു. 200ല്‍ പരം പ്രവാസികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. 400ഓളം പേരെയാണ് പ്രതീക്ഷിക്കുന്നത്‌

കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന ബിസിനസ്സ് ഗ്ലോബലൈസേഷന്‍
സമ്മിറ്റ്  കേന്ദ്രമന്ത്രി ശ്രീ വയലാര്‍ രവി ഉല്‍ഘാടനം ചെയ്യും. സാഹിത്യ മാദ്ധ്യമ സമ്മേളനങ്ങള്‍ ശ്രീ ബാബു പോള്‍ ഐ.എ.എസ്. മോഡറേറ്റ് ചെയ്യും. ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സ് മുന്‍  അംബാസഡര്‍ ശ്രീ.ടി.പി. ശ്രീനിവാസന്‍, മോഡറേററ് ചെയ്യും. പ്രസിദ്ധിക്കൊന്നിനും വേണ്ടിയല്ലാതെ മികച്ച  പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന  ഹീറോ/ഹീറോയിന്‍ എന്നിവര്‍ക്കു അവാര്‍ഡുകള്‍ നല്‍കുമെന്നതാണ്  ഇത്തവണത്തെ പ്രത്യേകത. ഈ അവാര്‍ഡുകള്‍ അച്ചടി ദൃശ്യമാധ്യമങ്ങളുടെ റെക്കമെന്‍ഡേഷനെ അടിസ്ഥാനമാക്കിയായിക്കും. അവാര്‍ഡുകള്‍ തീരുമാനിക്കുന്നത്  ജോണ്‍  സി. വര്‍ഗീസ്‌, അനിയന്‍ ജോര്‍ജ്, ബിനോയി തോമസ് എന്നിവരടങ്ങിയ കമിറ്റിയാണു.

ഏതാണ്ട് പത്തുലക്ഷം രൂപ ചിലവാണ്
പ്രതീക്ഷിക്കുന്നത്. ഈ തുക കേരളത്തില്‍ നിന്നും, അമേരിക്കയില്‍ നിന്നും സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫിലാഡല്‍ഫിയയിലെ സാമൂഹ്യരംഗത്ത് വിവിധ പ്രോഗ്രാമുകള്‍ സാമ്പത്തികമായി വിജയിപ്പിച്ച ജോര്‍ജ്ജ് മാത്യൂ സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ്. അതുകൊണ്ട്, ഫോമയുടെ നേതൃത്വത്തില്‍ സാമ്പത്തികം വലിയ വിഷയമാകാന്‍ സാധ്യതയില്ല.

സാന്‍ഡി കൊടുങ്കാറ്റിനോടനുബന്ധിച്ചു ഫണ്ട് കളക്ഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ജോര്‍ജ്ജ് മാത്യൂ പറഞ്ഞു, സമാഹരിക്കുന്ന 25,000 ഡോളര്‍, സാന്‍ഡി ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്ന മലയാളികളെ സഹായിക്കാനായിരിക്കും മുന്‍തൂക്കം നല്‍കുക.

അമേരിക്കയിലെ സംഘടനകള്‍ അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനായി തെരഞ്ഞെടുക്കന്ന നേതാക്കന്‍മാര്‍ പൊതുവെ കേരളത്തെ
നന്നാക്കാന്‍ നടക്കുന്നതായാണ് കാണുന്നത്.  എന്നാല്‍, അമേരിക്കന്‍  മലയാളികളുടെ ഉന്നമനം ലക്ഷ്യമിടുമ്പോള്‍ തന്നെ കേരളത്തിനു ഗുണകരമായ കാര്യങ്ങള്‍ ചെയ്യുകയാണ് തങ്ങളുദ്ദേശിക്കുന്നതെന്നു അദ്ധേഹം പറഞ്ഞു.

കേരള കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന പ്രവാസി
സമ്മേളനത്തില്‍ രാഷ്ട്രീയ നേതാക്കളോടു ചോദ്യത്തരവേളകള്‍ക്ക് കളമൊരുക്കും. നാട്ടിലേക്ക് സ്വര്‍ണ്ണം കൊണ്ടു പോകുന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഫോമ നേതൃത്വം 2 വര്‍ഷത്തിനുള്ളില്‍ 50 വീല്‍ ചെയറുകള്‍ നല്‍കും. ഈ കണ്‍വന്‍ഷനില്‍ തന്നെ 10 വീല്‍ചെയറുകള്‍ നല്‍കും. വിവിധ കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായവും കണ്‍വന്‍ഷനോടനുബന്ധിച്ച് നല്‍കും.

ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത്, മുന്‍ കാലിക്കറ്റ് വൈസ് ചാന്‍സലര്‍ പത്മശ്രീ ഡോ. ഇക്ബാല്‍ ഹസ്‌നെയിന്‍ എന്നിവര്‍
പങ്കെടുക്കും.

കേരള കണ്‍വന്‍ഷനില്‍ ചെന്നൈ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. അമേരിക്കന്‍ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള വിസയുടെ നൂലാമാലകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഫോമയുടെ നടപടിയാണിത്, എന്നു വേണം അനുമാനിക്കുവാന്‍.

 കേരള കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജോര്‍ജ്ജ് മാത്യൂ (ഫോമാ പ്രസിഡന്റ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക