Image

സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ടാലന്റ് ഷോ

ബിനോയ് സെബാസ്റ്റിയന്‍ Published on 02 September, 2011
സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ടാലന്റ് ഷോ
ഡാലസ് (ടെക്‌സസ്): ഇര്‍വിങ്ങിലെ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യ ടാലന്റ് ഷോ ഓഗസ്റ്റ് 20 ശനിയാഴ്ച ആറിന് സെന്റ് ഇഗ്നേഷ്യസ് ഓഡിറ്റോറിയം കരോള്‍ട്ടണില്‍ നടന്നു. മൂന്നു മണിക്കൂര്‍ നീണ്ട വിവിധ കലാപരിപാടികള്‍ ഫാ. സി.ജി. തോമസിന്റെ പ്രാര്‍ഥനയും തോമസ് പി. കുര്യന്റെ പ്രാര്‍ഥനാ ഗാനത്തോടെയും കലാപരിപാടികള്‍ ആരംഭിച്ചു.

കൊച്ചുകുട്ടികളുടെ വര്‍ണശബളമായ ഇന്‍ട്രോ പ്രസന്റേഷന്‍ -
ല്‍ തുടങ്ങിയ 20-ലേറെ വിവിധ കലാപരിപാടികള്‍ വഞ്ചിപ്പാട്ടിന്റെ അവതരണത്തോടു കൂടി അവസാനിച്ചു.

സെന്റ് ജോര്‍ജ് മലയാളം സ്‌കൂള്‍ അവതരിപ്പിച്ച സമൂഹഗാനം, നൃത്തശില്‍പം, മര്‍ത്തമറിയം സമാജത്തിന്റെ മാര്‍ഗംകളി, യൂത്ത് മൂവ്‌മെന്റിന്റെ പരിചമുട്ടുകളി, ഫോക്കസിന്റെ ഗാനമേള, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഭരതാട്യം, നാടോടി നൃത്തം, എംജിഒസിഎസ്എം അവതരിപ്പിച്ച സംഘനൃത്തം എന്നിവ ജനത്തിന്റെ പ്രശംസ ഏറ്റുവാങ്ങി. കേരള കലാ സംസ്‌കാരത്തിന്റെ തനിമയോടു കൂടിയ കഥാപ്രസംഗം, സദസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നാല് കോമഡി സ്‌കിറ്റുകള്‍, പഴയ കാലത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാ ഗാനമാല എന്നിവ അരങ്ങേറി. യങ്‌സ്‌റ്റേഴ്‌സ് അവതരിപ്പിച്ച ലൈവ് ബാന്‍ഡ് കലാപരിപാടികള്‍ക്ക് പശ്ചാത്തലസംഗീതം നല്‍കി.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന നമ്മുടെ പുതിയ തലമുറ ഇന്ത്യന്‍ സംസ്‌ക്കാരത്തോട് അനായാസം ഇഴകി ചേരുന്നതു കണ്ട് സദസ്സ് അഭിമാനപൂര്‍വ്വം ആശ്ചര്യപ്പെട്ടു.

ബേബി ഉതുപ്പ് (ഫാര്‍മേഴ്‌സ് ഇന്‍ഷുറന്‍സ് ഗ്രൂപ്) ഗ്രാന്‍ഡ് സ്‌പോണ്‍സറായും വില്യം പൂത്തോട്ടില്‍ (കേരളാ കിച്ചണ്‍), ടി.സി. ചാക്കോ (മലയാളം ഐപിടിവി) സ്‌പോണ്‍സര്‍മാരായും പ്രവര്‍ത്തിച്ചു.

സെന്റ് ജോര്‍ജ് ഇടവകാംഗങ്ങളും അവരുടെ അതിഥികളും ചേര്‍ന്ന് നൂറോളം കാണികള്‍ പങ്കെടുത്ത ടാലന്റ് ഷോ ഡിന്നറോടു കൂടി അവസാനിച്ചു.
സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ടാലന്റ് ഷോസെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ടാലന്റ് ഷോസെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ടാലന്റ് ഷോസെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ടാലന്റ് ഷോസെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ടാലന്റ് ഷോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക