Image

തെലുങ്ക്‌ നടന്‍ ഭരത്‌ വാഹനാപകടത്തില്‍ മരിച്ചു

Published on 19 December, 2012
തെലുങ്ക്‌ നടന്‍ ഭരത്‌ വാഹനാപകടത്തില്‍ മരിച്ചു
ബാംഗളൂര്‍: തെലുങ്ക്‌ യുവനടന്‍ ഭരത്‌ (യാഷോ സാഗര്‍-20) കാര്‍ അപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ തുംകൂറില്‍ ഇന്നു രാവിലെ 6.30 ഓടെയായിരുന്നു അപകടം. ഭരത്തിന്റെ അസിസ്റ്റന്റ്‌ വിശ്വനാഥ്‌ റെഡ്ഡിയും അപകടത്തില്‍ മരിച്ചു. ഇവര്‍ക്കൊപ്പമുണ്‌ടായിരുന്ന മറ്റൊരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട്‌ തുംകൂറിന്‌ സമീപം ഒരു പാലത്തിലേക്ക്‌ പാഞ്ഞുകയറുകയായിരുന്നു. പൂനെയില്‍ നിന്നും ബാംഗളൂരിലേക്കുള്ള യാത്രയിലായിരുന്നു അപകടം.

ബാംഗളൂര്‍ സ്വദേശിയായ ഭരത്‌ കന്നഡ സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്നാണ്‌ സിനിമാ ലോകത്ത്‌ എത്തിയത്‌. ആദ്യ തെലുങ്ക്‌ ചിത്രമായി 2008 ല്‍ പുറത്തിറങ്ങിയ `ഉല്ലാസങ്ക ഉത്‌സങ്ക' ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയിരുന്നു. അച്ഛന്‍ നിര്‍മിച്ച കന്നഡ ചിത്രമായ മിസ്റ്റര്‍ പ്രേമിക്കുഡുവിലും ഭരത്‌ അഭിനയിച്ചിരുന്നു. ഭരതിന്റെ സഹോദരന്‍ ബി.പി സോമുവും കന്നഡ സിനിമാ നിര്‍മാതാവാണ്‌. മലയാളം റീമേക്ക്‌ ചിത്രമായ `അയ്യോ പാവ'ത്തിലും ഭരത്‌ അഭിനയിച്ചിരുന്നു.
തെലുങ്ക്‌ നടന്‍ ഭരത്‌ വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക