Image

സ്‌നേഹ തിരിച്ചുവരവിന്‌ഒരുങ്ങുന്നു, ചിത്രം `ഹരിദാസ്‌'

Published on 18 December, 2012
സ്‌നേഹ തിരിച്ചുവരവിന്‌ഒരുങ്ങുന്നു,  ചിത്രം `ഹരിദാസ്‌'
പ്രശസ്‌ത മോളിവുഡ്‌ താരം സ്‌നേഹ വിവാഹശേഷം തിരിച്ചുവരവിന്‌ ഒരുങ്ങുന്നു. 'ഹരിദാസ്‌' എന്ന ചിത്രത്തിലൂടെയാണ്‌ നടി വെള്ളിത്തിരയിലെത്തുന്നത്‌. കുമാരവേലന്‍ സംവിധാനംചെയ്യുന്ന ഈ ചിത്രത്തില്‍ സ്‌കൂള്‍ അധ്യാപികയുടെ വേഷമാണ്‌ സ്‌നേഹയ്‌ക്ക്‌.

ഈ ചിത്രം തന്റെ കരിയറില്‍ നിര്‍ണായകമാണെന്ന്‌ സ്‌നേഹ പറയുന്നു. ''നല്ല കഥ. നല്ല കഥാപാത്രം. സംവിധായകന്‍ വിവരിച്ചപ്പോള്‍ത്തന്നെ ആ കഥാപാത്രം എന്റെ മനസ്സില്‍ ഇടംനേടി. തീര്‍ച്ചയായും പ്രേക്ഷകര്‍ക്കും ഇഷ്ടമാകും'' സിനിമയെക്കുറിച്ച്‌ താരത്തിന്റെ വാക്കുകള്‍.

പ്രസന്നയുമായുള്ള വിവാഹശേഷം ജീവിതം മുമ്പത്തെക്കാള്‍ വര്‍ണാഭമായെന്നും സ്‌നേഹ പറയുന്നു. പാചകം പഠിക്കുകയും കൂടുതല്‍ ഉത്തരവാദിത്വങ്ങളേറ്റെടുക്കാന്‍ ശേഷിനേടുകയും ചെയ്‌തു. തന്നെ നന്നായി മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെയാണ്‌ തനിക്ക്‌ ലഭിച്ചതെന്നും സ്‌നേഹ പറയുന്നു.
സ്‌നേഹ തിരിച്ചുവരവിന്‌ഒരുങ്ങുന്നു,  ചിത്രം `ഹരിദാസ്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക