Image

ന്യൂടൗണിന്റെ സ്വഛത തകര്‍ത്ത്‌... (കണക്ടിക്കട്ടില്‍ നിന്ന്‌ റീനി മമ്പലം)

റീനി മമ്പലം (reenimambalam@gmail.com) Published on 16 December, 2012
ന്യൂടൗണിന്റെ സ്വഛത തകര്‍ത്ത്‌... (കണക്ടിക്കട്ടില്‍ നിന്ന്‌  റീനി മമ്പലം)
ഡിസംബറിലെ തണുത്ത്‌ വിറങ്ങലിച്ച ഒരു പ്രഭാതമായിരുന്നു. അന്ന്‌ രാവിലെ സ്‌കൂള്‍ ബസ്‌ പാര്‍ക്കിങ്ങ്‌ ലോട്ടില്‍ നിര്‍ത്തിയപ്പോള്‍ ഈ പിഞ്ചുകുട്ടികള്‍ ലഞ്ച്‌ ബോക്‌സും കയ്യിലേന്തി അവരവരുടെ ക്‌ളാസ്സ്‌ മുറികളിലേക്ക്‌ തുള്ളിച്ചാടി പോയിക്കാണും. ഒരു നല്ല ദിവസത്തിന്റെ സുന്ദരമായ എല്ലാ തുടക്കങ്ങളും ഉണ്ടായിരുന്നു.

ന്യൂഇംഗ്‌ളണ്ടിന്റെ എല്ലാ ചാരുതയോടുകൂടി ഒരു പെയിന്റിങ്ങ്‌ പോലെ സുന്ദരമായ ചെറിയൊരു ടൗണ്‍ ആണു ന്യൂടൗണ്‍. ഞങ്ങള്‍ താമസിക്കുന്നയിടത്തുനിന്നും ഏകദേശം അഞ്ച്‌ മൈല്‍ അകലെ. ടൗണ്‍ സെന്ററിനെ ഫ്‌ളാഗ്‌ പോള്‍ എന്നു വിളിക്കും. നാലും കൂടുന്ന കവലയില്‍ ഒരു കൊടിമരം . അതില്‍ എപ്പോഴും പാറിപ്പറക്കുന്ന അമേരിക്കന്‍ ഫ്‌ലാഗ്‌. ന്യൂഇംഗ്‌ളണ്ടിലെ സ്ഥിര കാഴ്‌ചകളായ പ്രൗഡഗംഭീരമായ പഴയ പള്ളികള്‍. വേനല്‍ക്കാലങ്ങളില്‍ ചോളങ്ങള്‍ വിളഞ്ഞു നില്‍ക്കുന്ന ചോളപ്പാടങ്ങള്‍. ശിശിരകാലത്ത്‌ നിലം മൂടിക്കിടന്ന്‌ ഓറഞ്ച്‌ നിറം നല്‍കുന്ന പമ്പ്‌കിന്‍ പാടങ്ങള്‍. നാട്ടിന്‍പുറത്തിന്റെ സവ്വസാധാരണമായ കാഴ്‌ചകളെവിടെയും. ഭൂതപ്രേതാദികള്‍ ഇറങ്ങിനടക്കുമെന്ന്‌ വിശ്വസിക്കുന്ന `ഹാലവീന്‍ ' രാത്രിയില്‍ ന്യൂടൗണിലെ മെയിന്‍ സ്‌റ്റ്രീറ്റില്‍ ഇരുവശത്തും താമസിക്കുന്നവര്‍ അന്ന്‌ രാത്രിയില്‍ `ട്രിക്ക്‌ ഓര്‍ ട്രീറ്റിന്‌' വരുന്ന കുട്ടികള്‍ക്ക്‌ നല്‍കുന്നതിന്‌ മുട്ടായികളുമായി കാത്തിരിക്കും എന്നത്‌ ഇവിടെയുള്ള കൊച്ചുപട്ടണത്തില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. ക്രിസ്‌മസ്‌ കാലത്ത്‌ അവരുടെ വീടുകളുടെ മുന്നില്‍ സാന്തക്‌ളോസ്സും റെയിന്‍ഡീയേര്‍സും ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ തന്നെ മേഞ്ഞുതുടങ്ങും. ചെറുമരങ്ങളിലും കുറ്റിച്ചെടികളിലും ക്രിസ്‌മസ്ലൈറ്റുകള്‍ മിന്നി മറഞ്ഞ്‌ പൂത്തുനില്‍ക്കും. ആഡംബരങ്ങള്‍ ഇല്ലാത്ത എഡ്‌മണ്ടന്‍ ടൗണ്‍ഹാളില്‍ അല്‍പ്പം പഴയ സിനിമകള്‍ മൂന്നു ഡോളര്‍ ടിക്കറ്റിന്‌ ഇപ്പോഴും കാണിക്കുന്നു. സ്വഛസുന്ദരമായ ന്യൂടൗണിന്റെ ഭാഗമാണ്‌ സാന്‍ഡിഹുക്ക്‌.

സാന്‍ഡിഹുക്ക്‌ എലിമെന്ററി സ്‌കൂളില്‍ ഒന്‍പതരയോട്‌ അടുത്ത്‌ ഒരു കാര്‍ വന്ന്‌ നിര്‍ത്തി. മൂന്ന്‌ തോക്കുകളുമായി ആഡം ലാന്‍സ ഇറങ്ങി സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ എത്തി. സ്‌കൂളിന്റെ പ്രിന്‍സിപ്പള്‍ അടുത്തയിടക്കാണ്‌ പ്രധാന വതിലില്‍ `സെക്യുരിറ്റി സിസ്റ്റം ' പിടിപ്പിച്ചത്‌. വാതില്‍ എപ്പോഴും പൂട്ടിത്തന്നെ കിടക്കും. അകത്തുനിന്ന്‌ തുറന്നാലെ വാതില്‍ തുറക്കു. ആഡം അകത്ത്‌ കയറുന്നതിനായി `ബസ്‌' ചെയ്‌തു. അങ്ങനെ ഒരാളെ പതീക്ഷിക്കുന്നില്ലാത്തതിനാല്‍ സ്‌കൂളിലേക്ക്‌ അധികൃതര്‍ കടത്തിവിട്ടില്ല. ആഡം ഗ്‌ളാസ്‌ തകര്‍ത്ത്‌ അകത്തു കയറി അയാളുടെ അടുത്ത നീക്കം ഒരു ക്‌ളാസ്‌ റൂമിലേക്കായിരുന്നു. അഞ്ചും ആറും വയസ്സുളുള്ള കുട്ടികളുടെ ക്‌ളാസ്‌റൂം. വെടിശബ്ദം കേട്ട മറ്റ്‌ റ്റീച്ചേര്‍സ്‌ കുട്ടികളെ അടക്കിയിരുത്തി, ചിലര്‍ കുട്ടികളെ സാധനങ്ങള്‍ വെക്കുന്ന ക്‌ളോസറ്റില്‍ ഒളിപ്പിച്ചു, ചിലര്‍ വാതില്‍ പൂട്ടിയിട്ടു. ഒരു ഒന്നാം ക്‌ളാസിലെ റ്റീച്ചര്‍ വിക്‌റ്റോറിയ സോട്ടോ ആഡത്തിനു നേരെ ചെന്നു. അവരുടെ നേരെ നിറയൊഴിക്കുന്നതിനടയില്‍ ക്‌ളാസിലെ മറ്റു കുട്ടികള്‍ ക്‌ളാസ്സില്‍ നിന്ന്‌ ഇറങ്ങിയോടി. വെടിയേറ്റ്‌ മരണമടഞ്ഞവരുടെ കൂട്ടത്തില്‍ പ്രിന്‍സിപ്പലും സ്‌കൂള്‍ സൈക്കോളജിസ്റ്റും ഉണ്ടായിരുന്നു. വേറൊരു വ്യക്തിയുടെ കാലിലാണ്‌ വെടികൊണ്ടത്‌. അവരാണ്‌ ആംബുലന്‍സ്‌ വിളിച്ചതും പോലീസിനെ അറിയിച്ചതും. ആദ്യത്തെ ബുള്ളറ്റ്‌ രാവിലെ 9.36 ന്‌. 9. 38 കൊണ്ട്‌ തോക്കുകള്‍ നിശബ്ദമായി. അപ്പോഴേക്കും 17 പിഞ്ച്‌ കുട്ടികളുടെയും 5 മുതിര്‍ന്നവരുടെയും സ്‌പന്ദനം നിലച്ച ശരീരങ്ങള്‍. മൂന്ന്‌ പേരില്‍ ജീവന്‍ തങ്ങി നിന്നിരുന്നു. ആശുപത്രിയില്‍ എത്തിച്ച സമയം കൊണ്ട്‌ രണ്ട്‌ ജീവന്‍ വിടപറഞ്ഞു. അവരുടെയിടയില്‍ സ്വയം വെടിവെച്ച ആഡം ലാന്‍സയും അയാളുടെ മൂന്ന്‌ തോക്കുകളും ഉണ്ടായിരുന്നു. ആഡം സ്‌കൂളില്‍ വരുന്നതിനുമുമ്പ്‌ സ്വന്തം അമ്മയുടെ നേര്‍ക്ക്‌ നിറയൊഴിച്ചിരുന്നു. അന്ത്യത്തില്‍ ആകെ മരിച്ചവര്‍ 20 കുട്ടികളും 6 മുതിര്‍ന്നവരും.

ആഡത്തിന്റെ അമ്മ നിയമപരമായി അഞ്ച്‌ തോക്കുകള്‍ വാങ്ങിയിരുന്നു. ചിലര്‍ക്ക്‌ തോക്കുകള്‍ ശേഖരിക്കുന്നതൊരു വിനോദമാണ്‌. അവയില്‍ ചിലത്‌ ഉപയോഗിച്ചാണ്‌ ഒരു വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെ പിഞ്ചുപൈതങ്ങള്‍ക്ക്‌നേരെ നിറയൊഴിച്ചത്‌. വീഡിയൊ ഗെയിമും വാസ്‌തവീകതയും തമ്മില്‍ തിരിച്ചറിയാനുള്ള കഴിവ്‌ അയാള്‍ക്ക്‌ നഷ്ടപ്പെട്ടോ? ആഡത്തിന്‌ ആസ്‌പെര്‍ഗേര്‍സ്‌ ഡിസീസ്‌ ഉണ്ടെന്നാണ്‌ പറയുന്നത്‌. ഓട്ടിസം എന്ന മെന്റല്‍ ഡിസോര്‍ഡറിന്റെ ഒരുതരം വകഭേതമണ്‌ ആസ്‌പെര്‍ഗേര്‍സ്‌. ആ കണ്ടീഷന്‍ ഉള്ളവര്‍ ഇതുപോലെ വയലന്റ്‌ ആവില്ല. അവര്‍ക്ക്‌ സോഷ്യല്‍ സ്‌കില്‍സ്‌ ഇല്ലായിരിക്കും. എന്നു പറഞ്ഞാല്‍ മനുഷ്യരോട്‌ ഇടപഴകാന്‍ ഉള്ള കഴിവ്‌ കുറവായിരിക്കും. ആഡവും അമ്മയും താമസിച്ചിരുന്നത്‌ സാന്‍ഡി ഹുക്കില്‍ തന്നെ. പഠിത്തത്തില്‍ മിടുക്കനായിരുന്ന ആഡത്തിനെ അമ്മ വീട്ടിലിരുത്തി പഠിപ്പിക്കയായിരുന്നു. (ഹോം സ്‌കൂള്‍ഡ്‌.)

ഗണ്‍ കണ്ട്രോള്‍സ്‌ നിയമങ്ങള്‍ വരുത്തിയെ തീരു. അതിനുവേണ്ടി പ്രസിഡന്റ്‌ ഒബാമക്ക്‌ പ്രവര്‍ത്തിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. ഇപ്പോള്‍ ആര്‍ക്കും തോക്ക്‌ വാങ്ങാം. ജീവനൊടുക്കാന്‍ മാത്രം കഴിയുന്ന തോക്കുകള്‍ ജീവിക്കാന്‍ ആഗ്രഹമുള്ള നമ്മുക്ക്‌ എന്തിനാണ്‌? ഉച്ചകഴിഞ്ഞ്‌ പ്രസിഡന്റ്‌ ഒബാമ ന്യൂടൗണ്‍ സന്ദര്‍ശിക്കുന്നു. അമേരിക്കയുടെ വടക്ക്‌ കിഴക്കന്‍ തീരങ്ങളില്‍ സാന്‍ഡി എന്ന കൊടുങ്കാറ്റ്‌ വീശിയപ്പോഴും പ്രസിഡന്റ്‌ ഒബാമ വന്നിരുന്നു. ദുരിതം സംഭവിച്ചവരെ സമാധാനിപ്പിച്ചു. അന്ന്‌ സംഗതികള്‍ വ്യത്യസ്ഥമായിരുന്നു. അല്‍പ്പം പണം ചിലവൊഴിച്ചാല്‍ തകര്‍ന്ന വീടുകള്‍ വീണ്ടും പണിതുയര്‍ത്താമായിരുന്നു. ധരിക്കുവാന്‍ വസ്‌ത്രങ്ങള്‍ വാങ്ങാമായിരുന്നു. അന്നും മരിച്ചുപോയവര്‍ തിരികെ വരുവാനാതെ സ്‌നേഹിക്കുന്നവരില്‍ നിന്ന്‌ മറഞ്ഞു. ഇന്ന്‌ ഒബാമ വന്നാലും വിക്ടോറിയ സോട്ടൊ എന്ന ടീച്ചര്‍ ക്ലാസ്‌റൂമിലേക്ക്‌ തിരികെ വരുമോ? എമിലി പാര്‍ക്കര്‍ എന്ന ആറുവയസ്സുകാരി സ്‌കൂളിന്റെ പ്‌ളൈഗ്രൗണ്ടില്‍ പറന്നുകളിക്കുമോ? കാരൊളിന്‍ പ്രിവേഡി എന്ന പിഞ്ചുകുട്ടി സ്‌കൂള്‍ബസില്‍ നിന്നിറങ്ങുമ്പോള്‍ ക്രയോണ്‍ കൊണ്ട്‌ സ്‌കൂളില്‍ വരച്ച പടങ്ങള്‍ അമ്മക്ക്‌ സമ്മാനിക്കുമോ?

Obama at Newtown

NEWTOWN, Conn. — President Obama vowed on Sunday to “use whatever power this office holds” to stop massacres like the slaughter at the school here that shocked the nation, hinting at a fresh effort to curb the spread of guns as he declared that there was no “excuse for inaction.”

In a surprisingly assertive speech at a memorial service for the 27 victims, including 20 children, Mr. Obama said the country had failed to protect its young and that its leaders could no longer sit by idly because “the politics are too hard.” While he did not elaborate on what action he will propose, he raised expectations that he will make a robust effort to stop gun violence.

The speech, a blend of grief and resolve that he finished writing on the short Air Force One flight up here, seemed to promise a significant change in direction for a president who has not made gun issues a top priority in four years in office. After each of three other mass killings during his tenure, Mr. Obama has renewed calls for legislation without exerting much political capital but the definitive language on Sunday may make it harder for him not to act this time.

“No single law, no set of laws can eliminate evil from the world,” he said. “But that can’t be an excuse for inaction. Surely we can do better than this.” He added that “in the coming weeks I’ll use whatever power this office holds” in an effort “aimed at preventing more tragedies like this.”

“Because what choice do we have?” he added. “We can’t accept events like this as routine. Are we really prepared to say we’re powerless in the face of such carnage? That the politics are too hard? Are we prepared to say that such violence visited on our children year after year after year is somehow the price of our freedom?”

He added: We can’t tolerate this anymore. These tragedies must end. And to end them, we must change.”

The service came as new details emerged about the terrifying moments at the Sandy Hook Elementary school on Friday that shocked the nation. Authorities said Sunday that the gunman, Adam Lanza, shot his mother multiple times in the head before his rampage at the school and that he still had hundreds of rounds left when he killed himself. Connecticut Gov. Dannel P. Malloy said Mr. Lanza shot himself as the police were closing in, suggesting that he may have intended to take more lives had he not been interrupted.

The president’s trip here came amid rising pressure to push for tighter regulation of guns in America, though aides tried to deflect that by saying it was a day for mourning. The president offered no specific proposals, and there were no urgent meetings at the White House over the weekend to draft legislation. But he said he would use the power of his office to confront the spate of shootings that have claimed so many lives, and the administration does have a plan on the shelf, with measures drafted by the Justice Department. Among other things, Democrats said they would push to renew an assault rifle ban that expired in 2004 and try to ban high-capacity magazines like those used by the gunman in Newtown.

The streets outside the memorial service and the airwaves across the nation were filled with voices calling for legislative action. By contrast, the National Rifle Association and its most prominent supporters in Congress were largely absent from the public debate.

“These events are happening more frequently,” Senator Joseph I. Lieberman, the independent from Connecticut, said here before the service began, “and I worry that if we don’t take a thoughtful look at them, we’re going to lose the pain, the hurt and the anger that we have now.”

Mr. Lieberman, who is retiring, called for a national commission on mass violence, the reinstatement of a ban on assault weapons that expired in 2004 and tighter background checks on gun purchasers. “If you go to a gun show, or buy a gun from some antique dealer, you’re not checked at all,” he said.

Governor Malloy said on CBS’s “Face the Nation” that when someone can burst into a building with “clips of up to 30 rounds on a weapon that can almost instantaneously fire those, you have to start to question whether assault weapons should be allowed to be distributed the way they are in the United States.”

The grieving in this small New England town, aired nonstop on national television, added emotional energy to an escalating debate about the role of firearms in the United States. The calls for more gun control that typically follow such events have evolved this time around into particular pressure on a newly re-elected Democratic president who has largely avoided the issue during four years in the White House.

Mr. Obama has long supported the restoration of the assault weapon ban, which first passed in 1994 only to set off a backlash among supporters of gun rights and help cost Democrats control of Congress.

Mayor Michael R. Bloomberg of New York, appearing on the NBC program “Meet the Press,” all but demanded that Mr. Obama confront the prevalence of firearms in the nation. Mr. Bloomberg, an independent who gave his support to the president shortly before the November election partly on the basis of gun control, bluntly said he expected more of Mr. Obama.

“It’s time for the president to stand up and lead,” he said. “This should be his No. 1 agenda. He’s president of the United States. And if he does nothing during his second term, something like 48,000 Americans will be killed with illegal guns” in the next year.

Mr. Bloomberg added that it was no longer enough that Mr. Obama shared his position on banning assault weapons. “The president has to translate those views into action,” he said. “His job is not just to be well-meaning. His job is to perform and to protect the American public.”

The Sunday shows were filled with politicians, mainly Democrats like Senator Dianne Feinstein of California, demanding stronger gun control while supporters of gun rights were noticeably absent. David Gregory, the moderator of “Meet the Press,” said his show invited 31 senators who support gun rights to appear on Sunday. “We had no takers,” he said.

The National Rifle Association’s headquarters was closed Sunday and a spokesman could not be reached. A spokesman for Senator Mitch McConnell of Kentucky, the Republican minority leader, said he had no comment, while Representative Eric Cantor, the Republican House majority leader, could not be reached.

Robert A. Levy, chairman of the libertarian-leaning Cato Institute and one of the organizers behind a Supreme Court case that enshrined a Second Amendment right to own guns, said Sunday that with more than 250 million guns already in circulation in the United States, restrictions on new guns would make little difference. He said by e-mail that tough gun laws did not stop a mass shooting in Norway or regular violence in places like the District of Columbia.

“I’m skeptical about the efficacy of gun regulations imposed across the board — almost exclusively on persons who are not part of the problem,” he said. “To reduce the risk of multivictim violence, we would be better advised to focus on early detection and treatment of mental illness. An early detection regime might indeed be the basis for selective gun access restrictions that even the N.R.A. would support.”

Attention focused mainly on Mr. Obama, who has shied away from a major push on gun control even after events like the shooting of Representative Gabrielle Giffords in Tucson, Ariz., last year and the mass killing at a movie theater in Aurora, Colo., this year. Some Democrats said the number of children involved in the Newtown massacre might change the dynamics but only if the president seizes the moment.

“Nothing’s going to happen here unless Obama decides to put it front and center,” said Steve Elmendorf, who was a top Democratic congressional aide in 1994 when lawmakers passed the last major gun control measure. “He’s not running for re-election. This is one of those moments where you have to decide, ‘I’m not going to sit here and examine the politics and I’m going to do what’s right.’ ”

In the interfaith ceremony here, clergy members quoted from Psalm 23, a Hebrew memorial chant and a Muslim prayer. Matthew Crebbin, senior minister of the Newtown Congregational Church, said the message of the service was that “these darkest days in the life of our community will not be the final words heard from us.”

The shawls and sashes of the clergy lent a formal touch to an audience of 1,700, many clad in parkas, Yuletide sweaters or Boy Scout uniforms.

Some of the children clutched stuffed puppies handed out to them by the Red Cross.

Mr. Obama concluded his 19-minute remarks with biblical references and said the town reminds Americans of what should really matter.

“Let the little children come to me, Jesus said, and do not hinder them,” Mr. Obama said. “For such belongs to the kingdom of Heaven.”

He then slowly read the names of the children who were killed at the elementary school on Friday:

“Charlotte, Daniel, Olivia, Josephine, Ana, Dillon, Madeleine, Catharine, Chase, Jesse, James, Grace, Emilie, Jack, Noah, Caroline, Jessica, Benjamin, Avielle, Allison.”

“God has called them all home,” the president said. “For those of us who remain, let us find the strength to carry on.”

NY Times

ന്യൂടൗണിന്റെ സ്വഛത തകര്‍ത്ത്‌... (കണക്ടിക്കട്ടില്‍ നിന്ന്‌  റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക