Image

`ആകാശത്തിന്റെ നിറം' ഓസ്‌കര്‍ പട്ടികയില്‍

Published on 15 December, 2012
`ആകാശത്തിന്റെ നിറം' ഓസ്‌കര്‍ പട്ടികയില്‍
തിരുവനന്തപുരം: `ആകാശത്തിന്റെ നിറം' എന്ന മലയാള ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിന്‌ മത്സരിക്കുന്ന സിനിമകളുടെ പട്ടികയില്‍ സ്‌ഥാനം പിടിച്ചു. ഡോ.ബിജു സംവിധാനം ചെയ്‌തതാണ്‌ ആകാശത്തിന്റെ നിറം. ഏകാന്ത ദ്വീപില്‍ ജീവിക്കുന്ന ഒരു വൃദ്ധന്റെയും മോഷ്ടാവിന്റെയും കഥ പറയുന്ന ചിത്രത്തില്‍ നെടുമുടി വേണുവും ഇന്ദ്രജിത്തും പൃഥ്വിരാജും അമല പോളുമാണ്‌ മുഖ്യവേഷങ്ങള്‍ അഭിനയിച്ചത്‌. ഷാങ്‌ഹായ്‌ അന്താരാഷ്ട്ര മേളയില്‍ സുവര്‍ചഷകത്തിനുള്ള മത്സരവിഭാഗത്തിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ആകാശത്തിന്റെ നിറത്തിന്‌ 2011 -ലെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ സംവിധാനത്തിനുള്ള സ്‌പെഷല്‍ ജൂറി പുരസ്‌കാരം അടക്കം മൂന്നെണ്ണം ലഭിച്ചിരുന്നു.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ആംഗ്‌ ലീ ഒരുക്കിയ ലൈഫ്‌ ഓഫ്‌ പൈ, അമ്പതാം ജെയിംസ്‌ ബോണ്‌ട്‌ ചിത്രമായ സ്‌കൈഫോള്‍ എന്നിവ ഉള്‍പ്പടെ 282 ചിത്രങ്ങളാണ്‌ ചുരുക്കപ്പട്ടികയിലുള്ളത്‌.
`ആകാശത്തിന്റെ നിറം' ഓസ്‌കര്‍ പട്ടികയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക