Image

മില്‍മാ പാലിന്‌ ലിറ്ററിന്‌ അഞ്ചുരൂപ കൂട്ടും: ചെയര്‍മാന്‍

Published on 01 September, 2011
മില്‍മാ പാലിന്‌ ലിറ്ററിന്‌ അഞ്ചുരൂപ കൂട്ടും: ചെയര്‍മാന്‍
കൊച്ചി: മില്‍മാ പാലിന്‌ ലിറ്ററിന്‌ അഞ്ചുരൂപ കൂട്ടുമെന്ന്‌ ചെയര്‍മാന്‍ അറിയിച്ചു. വില വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഇന്ന്‌ മില്‍മയ്‌ക്ക്‌ അനുമതി നല്‍കിയിരുന്നു. നേരത്തെ മില്‍മയുടെ വില വര്‍ധന സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരേ മില്‍മയും രണ്ടു ക്ഷീര സഹകരണ സംഘങ്ങളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു കോടതി ഉത്തരവ്‌.

പാല്‍ വില നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ല. അതിനു സര്‍ക്കാരിനു നിയമപരമായി അധികാരമില്ല കോടതി പറഞ്ഞു. സ്വകാര്യ കമ്പനികള്‍ കൂടുതല്‍ വിലയ്‌ക്ക്‌ പാല്‍ വില്‍ക്കുന്നതു തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക