Image

തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-2-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 14 December, 2012
തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-2-ജോസഫ് നമ്പിമഠം
അത്ഭുതമായമൃതമായ് മറനാലിനു-
റിവായഖിലജഗല്‍ പൂര്‍ണ്ണവുമാ-
യുത്ഭവമരണാദികള്‍കരണാദിക
ളൊന്നിനോടും കൂടാതൊളിവായേ
(കണ്ണശ്ശകവി മാധവപ്പണിക്കര്‍, ഭഗവദ് ഗീത)

നരപാലകര്‍ ചിലരതിനുവിറച്ചാര്‍,
നലമുടെ ജാനകിസന്തോഷിച്ചാള്‍
അരവാദികള്‍ ഭയമീടുമിടിധ്വനി-
യാല്‍മയിലാനന്ദിപ്പതുപോലെ
(കണ്ണശ്ശരാമായണം, രാമപ്പണിക്കര്‍ )

ഓമനപ്പൂവല്‍ മെയ്‌മേനിയില്‍ക്കൊണ്ടപ്പോള്‍
കോള്‍മയിര്‍ തിണ്ണമെഴുന്നുമെയ്യില്‍
(ചെറുശ്ശേരി, കൃഷ്ണഗാഥ ശുദ്ധമലയാള ശൈലി)

ചലല്‍കുന്തളം ചഞ്ചലാപാംഗരമ്യം
മിളല്‍ കുണ്ഡലോല്ലാസിഗണ്ഡാഭിരാമം
മൃദുസ്‌മേരമേവം മുഖാംഭോരുഹം തേ
സ്മരിക്കായ് വരേണം മരിക്കുന്നനേരം
(കൃഷ്ണഗാഥ, ചെറുശ്ശേരി, സംസ്‌കൃതം കലര്‍ന്ന മലയാളം)

ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യമാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞു തുടങ്ങിനാള്‍
(അധ്യാത്മരാമായണം, എഴുത്തച്ഛന്‍-കിളിപ്പാട്ട്)

അനലശിവകളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്താ വിഷ്ണുപദം ഗമിച്ചു തദാ
വിബുധപതിയൊരു നിശിചരാലയം വെന്തോരു
വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാന്‍
അഹമഹമികാധിയാ പാവക ജ്വാലക-
ളംബരത്തോളമുയര്‍ന്നുചെന്തമുദാ
ഭുവനതലഗതവിമല ദിവ്യരത്‌നങ്ങളാല്‍
ഭൂതി പരിപൂര്‍ണ്ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചുവെങ്കിലും
ഭൂതിപരിപൂര്‍ണ്ണമായ് വന്നിതത്ഭുതം.
(എഴുത്തച്ഛന്‍-അദ്ധ്യാത്മരാമായണം-ലങ്കാദഹനം)

ഈവകപ്പെണ്ണുങ്ങള്‍ ഭൂമിലുണ്ടോ!
മാനത്തിന്നെങ്ങാനും പൊട്ടിവീണോ?
ഭൂമിന്നു തനിയെ മുളച്ചുവന്നോ!
എന്തുനിറമെന്നു ചൊല്ലേണ്ടു ഞാന്‍!
കുന്നത്തുകൊന്നയും പൂത്തപോലെ,
ഇളമാവിന്‍ തയ്യ് തളിര്‍ത്തപോലെ,
കുരുത്തോല ആയതിന്‍ വര്‍ണ്ണംപോലെ,
വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ(വടക്കന്‍പാട്ട്)

കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണ്ണവസ്ത്രം-
കൊണ്ടുതറ്റുടുത്തിട്ടുത്തരീയവുമിട്ടു
മുണ്ടില്‍ പൊതിഞ്ഞപൊതിയും മുഖ്യമായ പുസ്തകവും
രണ്ടുംകൂടി കക്ഷത്തിങ്കലടക്കിക്കൊണ്ട്
ഭദ്രമായഭസ്മവും ധരിച്ചു നമസ്‌കാരകിണ-
മുദ്രയും മുഖരമായ പൊളിക്കുടയും
രുദ്രാക്ഷമാലയുമേന്തി നാമകീര്‍ത്തനവും ചെയ്തു
ചിദ്രൂപത്തിലങ്കലുറച്ചു ചെഞ്ചമ്മെചെല്ലും
അന്തണനെക്കണ്ടിട്ടുസന്തോഷം കൊണ്ടോ തസ്യദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപംകൊണ്ടോ
എന്തുകൊണ്ടോ കണ്ണുനീരണിഞ്ഞുശൗരി, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ?
(രാമപുരത്തുവാര്യര്‍- കുചേലവൃത്തം വഞ്ചിപ്പാട്ട്)

കല്യാണികളവാണി ചൊല്ലുനീയാരെന്നതും
കല്യേനീയ്യാരുടെ പുത്രിയെന്നും
നിന്‍മുലമെനിക്കുള്ളില്‍ മന്മഥവിവശത
മേന്മേല്‍ വന്നുദിക്കുന്നു നിര്‍മ്മലാംഗി
(തിരുവാതിരക്കളിപ്പാട്ട്)

ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇനിനാളേയുമെന്തെന്നറിഞ്ഞീല
ഇന്നീക്കണ്ട തടിക്കു വിനാശവും
ഇന്നനേരമെന്നേതുമറിഞ്ഞീല
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതുംഭവാന്‍
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാന്‍.
(പൂന്താനം-ജ്ഞാനപ്പാന)

സ്വര്‍ണ്ണം സുവര്‍ണ്ണം പങ്കത്തിലെങ്കിലും
വര്‍ജ്യം പങ്കമപ്പൊന്നിലിരിക്കിലും
(അര്‍ണ്ണോസ്പാതിരി-പുത്തന്‍ പാന)

നവവിരഹമയന്ത്യാം നൈഷധം ചിന്തയന്ത്യാം
ജനിഭുവിദമയന്ത്യാം ജാതതാപംവസന്ത്യാം
വ്യസനകകലെയാവാന്‍ വീണിരന്നാശുദേവാന്‍
നളനഭജതദാവാന്‍ നാടുപൂവാന്‍ ത്രപാവാന്‍
(ഉണ്ണായിവാര്യര്‍ -നളചരിതം ആട്ടക്കഥ)
(തുടരും..)
തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-2-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക