Image

ഗദ്ദാഫിയുടെ വിദേശകാര്യമന്ത്രി അറസ്റ്റില്‍

Published on 01 September, 2011
ഗദ്ദാഫിയുടെ വിദേശകാര്യമന്ത്രി അറസ്റ്റില്‍

ട്രിപ്പോളി: ലിബിയന്‍ പ്രസിഡന്റ് മുവമ്മര്‍ ഗദ്ദാഫിയുടെ വിശ്വസ്തനും വിദേശകാര്യമന്ത്രിയുമായ അബ്ദലാതി അല്‍ ഒബെയ്ദിയെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന വിമത സേന കമാന്‍ഡര്‍ അറിയിച്ചു.

തലസ്ഥാനമായ ട്രിപളിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ജന്‍സൂറില്‍ നിന്നാണ് ഒബെയ്ദിയെ പിടികൂടിയതെന്ന് വിമതരുടെ സംഘടനയായ ദേശീയപരിവര്‍ത്തന കൗണ്‍സില്‍(എന്‍ടിസി) വക്താവ് പറഞ്ഞു. മാര്‍ച്ച് 31നാണ് അബ്ദലാതി അല്‍ ഒബെയ്ദി ഗദ്ദാഫി ഭരണകൂടത്തിലെ വിദേശകാര്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

ഗദ്ദാഫിയുടെ മറ്റൊരു അടുത്ത സഹായിയായ അബ്ദുള്ള അല്‍ ഹിജാസിയേയും അറസ്റ്റു ചെയ്തതായി കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഗദ്ദാഫിയുടെ ഇളയമകന്‍ ഖാമിസിനെ കൊലപ്പെടുത്തിയതായി വിമതര്‍ അവകാശപ്പെട്ടിരുന്നു.

ശനിയാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തിലെയും ഇതര നഗരങ്ങളിലെയും ഖദ്ദാഫി അനുകൂലികള്‍ക്ക് വിമതര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. എന്നാല്‍ സിര്‍ത്തിലെ ഗോത്രനേതാക്കള്‍ അന്ത്യശാസനം നിരാകരിച്ചെന്നാണു റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക