Image

പാവം അമ്മമാരുടെ അലറിക്കരച്ചില്‍ (മീനു എലിസബത്ത്‌ )

മീനു എലിസബത്ത്‌ Published on 14 December, 2012
പാവം അമ്മമാരുടെ അലറിക്കരച്ചില്‍   (മീനു എലിസബത്ത്‌ )
പതിവ് പോലെ, രാവിലെ മക്കളെ ഉണര്‍ത്തി,
പ്രഭാതഭക്ഷണം കൊടുത്തു.....
സ്കൂള്‍ ബസില്‍ വിട്ടു കഷ്ട്ടപ്പെടുത്താതെ
മഞ്ഞോ മഴയോ തണുപ്പോ കൊള്ളിക്കാതെ, സ്കൂള്‍  വാതുക്കല്‍ തന്നെ
ഇറക്കി വിട്ടിട്ടു, "ലവ് യു മക്കളെ, സ്റ്റേ ഔട്ട്‌ ഓഫ് ട്രബിള്‍ എന്ന് പറഞ്ഞു
ജോലിക്ക് പോകുന്ന എന്നെപ്പോലെ    ലക്ഷക്കണക്കിന്‌ അമ്മമാര്‍ അമേരിക്കയിലുണ്ട്.!!
ഉച്ച നേരത്ത് ലഞ്ച് ബ്രീക്കിനു   കാഫെട്ടരിയയിലെ ടിവിയില്‍ വരുമ്പോള്‍
അടുത്തയിടയായ്  സ്ഥിരം കാണുന്ന സ്കൂള്‍ വെടിവെയ്പ്പ് വാര്‍ത്തകള്‍.!! !!
ഉള്ളില്‍ ഉയര്‍ന്നു വരുന്ന നൊമ്പരം, കടിച്ചമര്‍ത്തി
ശ്വാസം പോലും  അടക്കിപ്പിടിച്ചു....
വേദനയോടെ വെടിവേയ്പ്പിന്റെ ദാരുണ ദ്രിശ്യങ്ങള്‍ കാണേണ്ടി വരുന്നവര്‍   
മക്കള്‍  കൊല ചെയ്യപ്പെട്ട  ആ   പാവം അമ്മമാരുടെ അലറിക്കരച്ചില്‍
എന്റെ ഹൃദയവും, ഉരുക്കി,, ദ്രവിപ്പിച്ചു.... കണ്ണ് നീര്‍ തുള്ളികള്‍ നീര്ചാലുകലായി ..
പകുതി കുടിച്ചു വെച്ചിരിക്കുന്ന സൂപ്പിലെയ്ക്കോ   സാന്‍വിചിലേക്കോ വീഴുന്നു.
മാസത്തില്‍ ഒന്ന് വെച്ച് ഇതിവിടെ , ഒരു സ്ഥിരം പതിവായിരിക്കുന്നു..
വിറയ്ക്കുന്ന കയ്കളോടെ,  എന്നെ പോലെ ഓരോ അമ്മമാര്രും അപ്പന്മാരും  തങ്ങളുടെ മക്കളെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്നു.
ക്ലാസില്‍ അവര്‍ക്ക് ഫോണ്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ ടെക്സ്റ്റ്‌ മെസ്സേജ് അയക്കുന്നു.
മക്കളെ, ആര്‍  യു ഒകെ?..ഐ ലവ് യു, എന്ന് വീണ്ടും വീണ്ടും ടൈപ്പ് ചെയ്തക്കുന്നു.
നാളെ ഞാനാവില്ല ആ അലറിക്കരയുന്ന അമ്മ എന്നെനിക്കുറപ്പില്ല..???!!!!! അയ്യോ !!.
അടുത്ത മാസത്തെ  ഇരുപതോ പതിനെട്ടോ കുഞ്ഞുങ്ങളില്‍ എന്റെയോ നിങ്ങളുടെയോ മക്കളുണ്ടാവില്ല എന്നും ആര്‍ക്കാണ് ഉറപ്പു?   
അതെ,
ഇവിടെ തോക്കുകള്‍ക്ക് നിയന്ത്രണം വരാത്തിടത്തോളം കാലം ആരുടെ കുഞ്ഞുങ്ങളാണ് സുരക്ഷിതര്‍?
ഇനി ആരുടെ മക്കള്‍ മരിച്ചു ബാലിയാടയാലാണ് ഇവിടെ തോക്കിനെതിരെ നിയമങ്ങള്‍ കര്‍ശനമാക്കുക?
അയ്യോ...........ആരെങ്കിലും സഹായിക്കു.......അമ്മമാര്രുടെ ഈ ചങ്കു തകര്ന്നുള്ള നിലവിളി കേള്‍ക്കു....അച്ഛന്മ്മരുടെയും!!!
നാളെ എന്റെയോ നിങ്ങളുടെയോ കുഞ്ഞുങ്ങള്‍ക്ക് ഇത് വരരുതേ എന്ന് പ്രാര്‍ഥിക്കാം.
എല്ലാ ഇന്ത്യന്‍ സങ്ങടനകളും അമേരിക്കയില്‍ തോക്ക് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുമിച്ചു നിന്ന്
പോരാടട്ടെ. അതേ,  ഈ രാജ്യത്തിനായി, ഇവിടുത്തെ ജനങ്ങള്‍ക്കായി, ഇവിടെ നമ്മള്‍ വളര്‍ത്തുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി, എല്ലാവരുടെയും  സുരക്ഷിതത്വത്തിനായി...
ഇന്ത്യന്‍ സംഘടനകളും ഒറ്റക്കെട്ടായി ഈ കൊലവെറിക്ക് എതിരെ  തീര്‍ച്ചയായും  പ്രതികരിക്കാന്‍ സമയം ആയിരിക്കുന്നു...
വെറുതെ അനുശോചനം വിളിച്ചു കൂട്ടിയിട്ടോ, അനുതപിചിട്ടോ എന്ത് കാര്യം....
എന്നെ പോലെയുള്ളവര്‍ക്ക് സംഘടനകള്‍  പറഞ്ഞു തരു...ഞങ്ങളുടെ സ്കൂള്‍  കുട്ടികള്‍ നാളെ തോക്കുകള്‍ക്കിരയാവാതിരിക്കാന്‍
നമുക്കെന്ത്  ചെയ്യാന്‍ കഴിയും.?? ഒരു പൌരനു എന്ത് ചെയ്യാന്‍ കഴിയും?...
ഇതൊരു വേദനയുടെ കുറിപ്പാണ്.....
ഒരു നിസാഹയതയുടെ നിലവിളിയാണ്....
സ്കൂള്‍  കുട്ടികളുള്ള എല്ലാ അമ്മയപ്പന്മ്മരുടെയും വിങ്ങുന്ന ഹൃദയത്തിന്റെ പിടപ്പ് മാത്രാണ്... 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക