യുവനടന്‍ ബാല ആദ്യമായി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ദി ഹിറ്റ്‌ലിസ്റ്റ് ഉടന്‍
എത്തുന്നു.
ചിത്രത്തില്‍ ബാലതന്നെയാണ് വിക്രം എന്ന കേന്ദ്രകഥപാത്രത്തെ
അവതരിപ്പിക്കുന്നത്. നരേന്‍, ഉണ്ണി മുകുന്ദന്‍, റിയാസ്‌ഖാന്‍, തലൈവാസല്‍ വിജയ്,
റിസബാവ, ടിനി ടോം, കിരണ്‍ രാജ്, കലിംഗ ശശി, ശ്രീജിത് രവി, ചെമ്പില്‍ അശോകന്‍,
രാജീവ് രംഗന്‍, ശ്യാം, സമുദ്രക്കനി, കാതല്‍ സന്ധ്യ, ഐശ്വര്യാ ദേവന്‍, രഞ്‌ജുഷ
മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം
കന്നടത്തിലെ പ്രമുഖ വില്ലന്‍ ധ്രുവ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.
സംസാരിക്കാനും കേള്‍ക്കാനും കഴിവില്ലാത്ത ധ്രുവ് കന്നടയിലെ പ്രശസ്‌ത നടനാണ്.
അരുണാചലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ബാലതന്നെ ചിത്രം
നിര്‍മിക്കുന്നു.
പ്രമേയത്തില്‍ മാത്രമല്ല കഥാപാത്രങ്ങളുടെ ഗെറ്റപ്പിലും
അഭിനയത്തിലും ട്രീറ്റ്‌മെ ന്റിലും ഒരു പ്രത്യേക ആകര്‍ഷണീയത പ്രേക്ഷകര്‍ക്ക്
പ്രകടമാകും. ബാലയുടെ വാക്കുകള്‍. അരുണാചലം സ്റ്റുഡിയോയുടെ സാരഥിയും നിര്‍മാതാവും
സംവിധായകനുമായ ഡോക്‌ടര്‍ ജയകുമാറിന്റെ മകന്‍ ബാല, കുടുംബത്തിന്റെ കലാപാരമ്പര്യം
കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി വളരെ മികവുറ്റ രീതിയിലാണ് ചിത്രമൊരുക്കുന്നത്.
കഥയോടൊപ്പംതന്നെ പ്രാധാന്യം നല്‍കിയിരിക്കുന്നത് അത് എങ്ങനെ
ദൃശ്യവത്‌കരിക്കുന്നുവെന്നതിലാണ്.
നീണ്‌ട വര്‍ഷത്തെ സിനിമാപരിചയം
മൂലധനമായെടുത്ത് യാതൊരുവിധ കോംപ്രമൈസിനും നില്‍ക്കാതെ പ്രേക്ഷകര്‍ക്ക് ആവേശം
പകരുംവിധത്തില്‍ ഒരുക്കിയതാണ് ബാല തന്റെ കന്നിച്ചിത്രമായ ദി ഹിറ്റ്
ലിസ്റ്റ്.
മധു നീലകണ്‌ഠനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സന്തോഷ്
വര്‍മ, ജോഫി തരകന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് അല്‍ഫോന്‍സ്
ജോസഫാണ്.
പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജേഷ് എസ് നായര്‍, കല- ത്യാഗു, മേക്കപ്-
ജയചന്ദ്രന്‍, പ്രൊഡ. എക്‌സിക്യൂട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, വിതരണം- സെലബസ്
ആന്‍ഡ് കാര്‍പറ്റ് റിലീസ്. - എ.എസ്. ദിനേശ്.