Image

മജീഷ്യന്‍ മുതുകാടും സംഘവും വിസ്മയക്കാഴ്ചകളുമായി സെപ്റ്റംബര്‍ 4ന് ടൊറൊന്റോയില്‍

ജയ്‌സണ്‍ മാത്യു Published on 01 September, 2011
മജീഷ്യന്‍ മുതുകാടും സംഘവും വിസ്മയക്കാഴ്ചകളുമായി സെപ്റ്റംബര്‍ 4ന് ടൊറൊന്റോയില്‍
ടൊറോന്റോ: ഇന്റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റിയുടെ മെര്‍ലിന്‍ അവാര്‍ഡ് ജേതാവും ലോകപ്രശസ്ത മജീഷയനുമായി പ്രൊഫ. മുതുകാട് നയിക്കുന്ന 'വിസ്മയം 2011' സ്റ്റേജ് ഷോ സെപ്റ്റംബര്‍ 4 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ടൊറൊന്റോയിലെ മൈക്കിള്‍ പവര്‍ സെക്കന്റ്‌റി സ്‌ക്കൂളില്‍ നടക്കും.

കേരള കഫേയാണ് പ്രോഗ്രാമിന്റെ സംഘാടകര്‍ .

കനേഡിയന്‍ മലയാളികളെ മായാജാലാത്തിന്റെ വിസ്മയത്തോളിലേറ്റാന്‍ പോകുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ മുഴുവന്‍ സംഘവുമായിട്ടാണ് ഇത്തവണ മുതുകാട് എത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു.
സിനിമാ പിന്നണി ഗായിക ജ്യോത്സന, ഗായകന്‍ രമേശ് ബാബു, ഹാസ്യതാരങ്ങളായ ഗിന്നസ് മനോജ്, പ്രശാന്ത്(അയ്യപ്പ ബൈജു), സിനിമാതാരം ശ്രുതി ലക്ഷ്മി തുടങ്ങി 20-ഓളം കലാകാരന്‍മാര്‍ മുതുകാടിനോടൊപ്പം വൈവിധ്യമേറിയ കലാപരിപാടികള്‍ അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള കഫേ ഭാരവാഹികളായ സുനില്‍ ഭാസ്‌ക്കര്‍ (416-902-8500), റ്റോമി കൊക്കാടന്‍ (905-238-9100), ജോണ്‍ പി.ജോണ്‍ (416-803-1043), ബിജു(416-663-1889), ടോം വര്‍ഗീസ്(905-206-0770), ബിജു കട്ടത്തറ(416-843-0580) എന്നിവരുമായി ബന്ധപ്പെടുകയോ www.keralacafe.ca സന്ദര്‍ശിക്കുകയോ ചെയ്യുക.
മജീഷ്യന്‍ മുതുകാടും സംഘവും വിസ്മയക്കാഴ്ചകളുമായി സെപ്റ്റംബര്‍ 4ന് ടൊറൊന്റോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക