Image

മില്‍മയ്ക്ക് പാല്‍വില കൂട്ടാമെന്ന് ഹൈക്കോടതി

Published on 01 September, 2011
മില്‍മയ്ക്ക് പാല്‍വില കൂട്ടാമെന്ന് ഹൈക്കോടതി
കൊച്ചി : മില്‍മയ്ക്ക് സ്വന്തം നിലയില്‍ പാല്‍വില കൂട്ടാമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. പാല്‍വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് വിധി.

സ്വകാര്യ പാല്‍വിതരണ കമ്പനികള്‍ കൂടുതല്‍ വിലയ്ക്ക് പാല്‍ വില്‍ക്കുന്നതിനെതിരേ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പിന്നെങ്ങനെ മില്‍മ വിലവര്‍ധിപ്പിക്കുന്നത് മാത്രം തടയാനാകുമെന്നും കോടതി ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക