Image

ആനന്ദ്‌ ജോണ്‍ (ജി. പുത്തന്‍കുരിശ്‌)

Published on 12 December, 2012
ആനന്ദ്‌ ജോണ്‍ (ജി. പുത്തന്‍കുരിശ്‌)
ആനന്ദ്‌ ജോണിനെ അറിയില്ലാ എന്നു പറയാനായിരിക്കും എനിക്കും നിങ്ങള്‍ക്കും താത്‌പര്യം. കാരണം `നിന്‍ കണ്ണീര്‍ മധുരം, പക്ഷെ എന്റെ കണ്ണീരിനുപ്പുതാന്‍' അന്യദുഃഖത്തിനന്യര്‍ നാം. മനുഷ്യാവസ്ഥയിങ്ങനെ.' അയ്യപ്പപ്പപണിക്കരുടെ മനോഹരമായ കവിത അവസാനിക്കുന്നത്‌ ശക്‌തമായ ഒരു തിരിച്ചറിവ്‌ നമ്മള്‍ക്ക്‌ നല്‍കിക്കൊണ്ടാണ്‌. `ഈയവസ്ഥയെ മാറ്റീടാന്‍, പാത മാറിച്ചവിട്ടുവാന്‍ കഴിയുന്നവനെ പൂര്‍ണമര്‍ത്യനെന്നറിയുന്നു നാം.'.. അന്‍പത്തിയൊന്‍പത്‌ വര്‍ഷത്തേക്ക്‌ ജയിലില്‍ അടയ്‌ക്കപ്പെട്ടിരിക്കുന്ന ആനന്ദ്‌ ജോണിനെ ജയിലില്‍ പോയി കാണാന്‍ സന്മനസ്സ്‌ കാണിക്കുന്ന മര്‍ത്ത്യരെ നിങ്ങളുടെ ജന്മത്തിന്റെ അര്‍ത്ഥം ഈ അന്വേഷണത്തിലൂടെ പൂര്‍ണ്ണമാക്കപ്പെടട്ടെ.

അമേരിക്കയില്‍ നൂറുകണക്കിന്‌ സംഘടനകളും ദേവാലയങ്ങളും പ്രസ്ഥാനങ്ങളുമാണുള്ളത്‌. അവയെല്ലാം ഈ രാജ്യത്തെ മലയാളികളുടെ ഉന്നമനത്തിനും ഉല്‍ക്കൃഷത്തിനും വേണ്ടിയാണ്‌ നിലകൊള്ളുന്നത്‌ എന്ന്‌ അവകാശപ്പെടുന്നു. പക്ഷെ ജയിലില്‍ അടക്കപ്പെട്ട ആനന്ദ്‌ ജോണ്‍ എന്ന വ്യക്‌തി ഇത്തരം സംഘടനകളുടേയും ഇതിന്റെ സാരഥ്യം വഹിക്കുന്നവരുടേയും സ്വകാര്യ തലവേദനയാണ്‌. അല്ലെങ്കില്‍ `അന്യദുഃഖത്തിന്‌ അനന്യര്‍.' `ഞാന്‍ തടവിലായിരുന്നു നിങ്ങള്‍ എന്റെ അടുത്തു വന്നു.' (മത്തായി 2535). ഞങ്ങള്‍ നിന്നെ ഒരിക്കലും തടവറയില്‍ കണ്ടിട്ടില്ലല്ലോ എന്നു പറഞ്ഞോടിയൊളിക്കുന്ന ക്രിസ്‌തുവിന്റെ പിന്‍ഗാമികളെ ഓര്‍ത്ത്‌ ലജ്‌ജ തോന്നുന്നു.

ജയിലില്‍ എന്നതിനെക്കാള്‍ ഏകാന്തതയുടെ തടവറയില്‍ കഴിയുന്ന ഈ ചെറുപ്പക്കാരനെ
തേടിപ്പോയവരെ നിങ്ങളുടെ ഹൃദയ വിശുദ്ധിക്കു മുമ്പില്‍ ഞാന്‍ കുറ്റക്കാരന്‍. അതോടൊപ്പം ക്രിസ്‌തു ഭഗവാന്റെ വാക്കുകള്‍ ഒരു മണിനാദം പോലെ മനസ്സില്‍ അലയടിക്കുന്നു.

ഇത്‌ ഇങ്ങനെ അവസാനിപ്പിക്കട്ടെ. `തൂക്കു മരത്തിലേക്ക്‌ ആനയിക്കപ്പെടുന്ന ഒരാള്‍ ഒരാചാരം പോലെ തെരുവീഥികളില്‍ നിരന്നു നില്‍ക്കുന്ന മനുഷ്യര്‍, അയാള്‍ക്കെതിരായി അലറി വിളിക്കുന്നു. കല്ലുകളെറിയുന്ന ചെറുപ്പക്കാര്‍, ശപിക്കുന്ന വൃദ്ധസ്‌ത്രീകള്‍. എന്നിട്ടും ഏതോ നിമിഷത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ ഒരു കുഞ്ഞുമകള്‍ അയാളുടെ അടുക്കലെത്തി ഒരു ചെമ്പനിനീര്‍പൂവ്‌ സമ്മാനിച്ച്‌ പേരുപോലും ചോദിക്കുന്നതിന്‌ മുന്‍പ്‌ ഓടി അകലുകയും ചെയ്‌തു. ആ നിമിഷത്തില്‍ അയാള്‍ എല്ലാറ്റിനേയും സ്‌നേഹിച്ചു. തൂക്കുമരത്തേയും തന്നിലേക്ക്‌ ചായുന്ന കുരുക്കു കയറിനേയും ആരാച്ചാരേയുമൊക്കെ.' (ഹൃദയവയല്‍ബോബി ജോസ്‌ കട്ടിക്കാട്‌)

ആനന്ദ്‌ ജോണ്‍ (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക