Image

രക്തസമ്മര്‍ദം കുറയ്‌ക്കാന്‍

Published on 13 December, 2012
രക്തസമ്മര്‍ദം കുറയ്‌ക്കാന്‍
രക്തസമ്മര്‍ദം രണ്ടു വിധമുണ്ട്‌. ഹൈ ബിപിയും ലോ ബിപിയും. ലോ ബിപിയേക്കാള്‍ അപകടകാരി ഹൈ ബിപിയാണെന്നു പറയാം. 140നേക്കാള്‍ കൂടുതല്‍ സിസ്‌റ്റോളിക്‌ പ്രഷര്‍ പോകുമ്പോഴാണ്‌ ഇത്‌ ഹൈ ബിപിയാകുന്നത്‌. ഇതിന്‌ കാരണങ്ങള്‍ പലതുണ്ട്‌. ഇതുപോലെ പരിഹാരങ്ങളും. ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹൈ ബിപി നമുക്കു നിയന്ത്രിച്ചു നിര്‍ത്താവുന്നതേയുള്ളൂ.

ഉപ്പിന്റെ ഉപയോഗം ബിപിയുള്ളവര്‍ പരമാവധി കുറയ്‌ക്കുക. ഉപ്പിന്റെ ഉപയോഗം ദിവസം 2300 മില്ലീഗ്രാമില്‍ കൂടരുത്‌. സോഡിയം കലര്‍ന്ന പായ്‌ക്കറ്റ്‌ സാധനങ്ങളുടെ ഉപയോഗവും കുറയ്‌ക്കുക.

മദ്യപാനം കുറയ്‌ക്കുക. ഇത്‌ ബിപി കൂടാനുള്ള ഒരു പ്രധാന കാരണമാണ്‌. മദ്യം പെട്ടെന്ന്‌ പാടെ നിര്‍ത്തുന്നത്‌ ചിലപ്പോള്‍ ബിപി ഇരട്ടിയാക്കിയെന്നിരിക്കും. അളവ്‌ കുറച്ചു കൊണ്ടു വന്ന്‌ മദ്യം നിയന്ത്രിക്കുന്നതാണ്‌ നല്ലത്‌. വല്ലപ്പോഴും നിയന്ത്രണത്തിനുള്ളില്‍ നിന്നുള്ള മദ്യപാനം അപകടമല്ല.

പുകവലിയും ഹൈ ബിപിയ്‌ക്ക്‌ അപകടം തന്നെ. പുകയിലയിലെ നിക്കോട്ടിനാണ്‌ ഈ പ്രശ്‌നമുണ്ടാക്കുന്നത്‌. ഇത്‌ രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക