ഡാളസ് : കഴിഞ്ഞ അനേകം വര്‍ഷങ്ങളായി ഡാളസ്
മൃഗശാലയില്‍ എത്തുന്ന പ്രായമായവരേയും, കുട്ടികളേയും ഒരു പോലെ
ആകര്‍ഷിച്ചിരുന്ന റ്റിംമ്പൊ എന്ന 49 വയസ്സുള്ള ഗൊറില്ല ഓര്‍മ്മയായി.
ഒരു ശസ്ത്രക്രിയക്കായി മയക്കുമരുന്ന് നല്കിയ ഗൊറില്ല, മയക്കത്തില്‍
നിന്നും ഉണരാതെ മരണപ്പെടുകയായിരുന്നു. ആഗസ്റ്റ് 30 ചൊവ്വാഴ്ചയായിരുന്നു ഈ
മരണം സംഭവിച്ചതെന്ന് മൃഗശാല അധികൃതര്‍ ഇന്ന് പുറത്തിറക്കിയ
പത്രക്കുറിപ്പില്‍ പറഞ്ഞു.
എല്ലാവരേയും, പ്രത്യേകിച്ച് കുട്ടികളേയും നോക്കി ചിരിച്ചിരുന്ന ഗൊറില്ല
വളരെ ശാന്ത സ്വഭാവിയും, അനുസരണമുള്ളതുമായിരുന്നുവെന്ന് ഗൊറില്ലയുടെ
പരിശീലകന് ജോണ്‍ ഫ്രെഡ് പറഞ്ഞു.
മൃഗശാലയിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായിരുന്ന റ്റിംമ്പൊ. ഇനി
മൃഗശാലയില്‍ ഒമ്പത് വയസ്സുള്ള ജുമ്പയും, 8 വയസ്സുള്ള ബിവന്സി, 20
വയസ്സുള്ള പാട്രിക്ക് എന്നീ മൂന്ന് ഗൊറില്ലകളാണുള്ളത്.