Image

റംസാന്‍ ദിവസം പരീക്ഷ: പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

Published on 01 September, 2011
റംസാന്‍ ദിവസം പരീക്ഷ: പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ റംസാന്‍ പ്രമാണിച്ച്‌ അവധി നല്‍കിയിരുന്ന ഇന്നലെ പരീക്ഷ നടത്തിയതിനു പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. എംജി സര്‍വകലാശാലയുടെ ഇലന്തൂര്‍ ബിഎഡ്‌ കോളജിലെ പ്രിന്‍സിപ്പല്‍ ശോശാമ്മ വര്‍ഗീസിനെയാണ്‌ എം.ജി സര്‍വകലാശാല സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

ഇതിനിതിരേ എസ്‌.എഫ്‌.ഐ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു. വിവരമറിഞ്ഞ സര്‍വകലാശാല അധികൃതര്‍ പ്രിന്‍സിപ്പലിനോടു റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുകയും നടപടിയെടുക്കുകയുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സൗകര്യവും സമ്മര്‍ദവും കണക്കിലെടുത്താണ്‌ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന്‌ പ്രിന്‍സിപ്പല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക