Image

പ്രഥമ അതിരമ്പുഴ പിക്‌നിക്ക്‌ വിജയകരമായി നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2011
പ്രഥമ അതിരമ്പുഴ പിക്‌നിക്ക്‌ വിജയകരമായി നടത്തപ്പെട്ടു
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന അതിരമ്പുഴ നിവാസികളുടെ പ്രഥമ കുടുംബ കൂട്ടായ്‌മ ഗ്ലെന്‍വ്യൂവിലുള്ള റൂസുവെല്‍റ്റ്‌ പാര്‍ക്കില്‍ വെച്ച്‌ വൈവിധ്യമാര്‍ന്ന പരിപാടികളോടുകൂടി നടത്തപ്പെട്ടു.

സമ്മേളനത്തിന്റേയും പിക്‌നിക്കിന്റേയും ഉദ്‌ഘാടനം സണ്ണി ചിറയില്‍ നിര്‍വഹിച്ചു. കുടുംബകൂട്ടായ്‌മകളുടെ ആവശ്യകതയും ഇത്തരം കൂട്ടായ്‌മകള്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും സണ്ണി ചിറയില്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

സമ്മേളനത്തില്‍ ബിനോയി കല്ലുങ്കല്‍ സ്വാഗതവും, ഷാജു ജോസഫ്‌, ജോഷി മാത്യു, സാജു കണ്ണമ്പള്ളി എന്നിവര്‍ ആശംസയും, രാജന്‍ കല്ലുങ്കല്‍ നന്ദിയും പറഞ്ഞു.

വിവിധ കായിക പരിപാടികള്‍ നടത്തുകയും വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്‌തു. വിഭവസമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു.

ഈ കുടുംബസംഗമത്തിന്റെ വിജയത്തിനായി സിബി ചിറയില്‍, സണ്ണി ചിറയില്‍, ബിനോയി കല്ലുങ്കല്‍, അപ്പി ചിറയില്‍, രാജന്‍ കല്ലുങ്കല്‍, സജി മണ്ണഞ്ചേരില്‍, ജയിസണ്‍ മാതിരമ്പുഴ, ജിന്‍സണ്‍ മാതിരമ്പുഴ, ജോണ്‍ കൂള, ജോഷി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
പ്രഥമ അതിരമ്പുഴ പിക്‌നിക്ക്‌ വിജയകരമായി നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക