Image

ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ സ്വന്തം കെട്ടിടത്തിലേക്ക്‌ മാറ്റി

Published on 01 September, 2011
ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ സ്വന്തം കെട്ടിടത്തിലേക്ക്‌ മാറ്റി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ സ്വന്തം കെട്ടിടത്തിലേക്ക്‌ മാറ്റി. ഓഗസ്റ്റ്‌ 25 മുതല്‍ 29 വരെ നാലു ദിവസംകൊണ്ടാണ്‌ കോണ്‍സുലേറ്റ്‌ പ്രവര്‍ത്തനം പൂര്‍ണമായി പുതിയ കെട്ടിടത്തിലേക്കാക്കിയത്‌.

പുതിയ വിലാസം: 4300 സ്‌കോട്ട്‌ലന്‍ഡ്‌ സ്‌ട്രീറ്റ്‌, ഹൂസ്റ്റണ്‍, ടെക്‌സസ്‌ 77007. ഫോണ്‍നമ്പരുകളെല്ലാം പഴയതുതന്നെ.

ഇന്ത്യാ ഗവണ്‍മെന്റ്‌ സ്വന്തമായി വാങ്ങിയ 57 സെന്റ്‌ സ്ഥലത്ത്‌ 18,500 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ളതാണ്‌ പുതിയ കെട്ടിടം. നിലവിലുള്ള കെട്ടിടത്തിന്‌ 11,353 ചതുരശ്ര അടിയായിരുന്നു വിസ്‌തീര്‍ണം.

മുന്‍ ഉടമയുമായുള്ള കരാര്‍ പ്രകാരം കെട്ടിടത്തിന്റെ വില വെളിപ്പെടുത്താനാകില്ലെന്ന്‌ കോണ്‍സല്‍ ജനറല്‍ സഞ്‌ജീവ്‌ അറോറ പറഞ്ഞു. ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സേവനമെത്തിക്കാന്‍ പുതിയ കെട്ടിടവും സൗകര്യങ്ങളും ഉപകരിക്കുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേക ഉദ്‌ഘാടനങ്ങളൊന്നുംകൂടാതെയാണ്‌ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. ഔപചാരിക ഉദ്‌ഘാടനം വേണോ എന്ന്‌ പിന്നീട്‌ തീരുമാനിക്കും.

1995-ല്‍ തുടങ്ങിയ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഒമ്പത്‌ സ്റ്റേറ്റുകളുണ്ട്‌. അലബാമ, അര്‍ക്കന്‍സാസ്‌, ഫ്‌ളോറിഡ, ജോര്‍ജിയ, കാന്‍സാസ്‌, ലൂസിയാന, മിസിസിപ്പി, ഒക്‌ലഹോമ, ടെക്‌സസ്‌ എന്നിവ.

(ഇതോടെ ചിക്കാഗോ ഒഴിച്ചുള്ള എല്ലാ കോണ്‍സുലേറ്റുകള്‍ക്കും, എംബസിക്കും സ്വന്തം കെട്ടിടമായി).
ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ സ്വന്തം കെട്ടിടത്തിലേക്ക്‌ മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക