Image

അഭി. ബര്‍ണബാസ് തിരുമേനീ അന്ത്യാഭിവാദ്യം; എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 09 December, 2012
അഭി. ബര്‍ണബാസ് തിരുമേനീ അന്ത്യാഭിവാദ്യം; എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
ഹൃത്തടം വിങ്ങിപ്പൊട്ടുന്നധരം വിതുമ്പുന്നു
ഉത്തമാചാര്യ ശ്രേഷ്ടാ, ബര്‍ണബാസ് തിരുമേനീ,
താവക വിയോഗത്തിലമേരിക്കന്‍ ഭദ്രാസനം
തീവ്രവ്യഥാ തപ്തരായ് അന്ത്യാഭിവാദ്യം നേരൂ.

എണ്‍പത്തെട്ടാണ്ടുകളിന്‍ വസന്ത ശിശിരങ്ങള്‍
പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ നോമ്പാചരണങ്ങളാല്‍
ഭക്തിമാഗ്രിമനായി വിശ്വാസ സംരക്ഷണം
ജീവിത വൃതമാക്കി ജീവിച്ച തപോവൃതന്‍,

കാവിവസ്ത്ര ധാരിയായ് തടിക്കുരിശണിഞ്ഞ്
സേവനവ്യഗന്രായി, രോഗിക്കും പതിതനും
ഏപ്പോഴും സമീപനായ ്‌ദൈവസ്‌നേഹം തെളിച്ച
താപസ ശ്രേഷ്ടനായോരാത്മീയ ദേവ ദൂതന്‍

'തുരുത്തിപ്ലീ'ല്‍ പിറന്നു സഭാമേലദ്ധ്യക്ഷ്യനായി
അമേരിക്കന്‍ ഭദ്രാസനസ്ഥനായ് തെളിഞ്ഞ്
രണ്ടു ദശാബ്ദങ്ങളായ് സധീര തേരാളിയായ്
ശാന്തതീരമേറ്റിയി ഭദ്രാസനം വളര്‍ത്തി.

തീജ്വാലയായ് ജീവിതം തപിച്ച നാളില്‍പ്പോലും
തീഷ്ണമാം പ്രാര്‍ത്ഥനയാല്‍ ശക്തിയാര്‍ജ്ജിച്ച ധന്യന്‍
സര്‍വ്വദാ കര്‍മ്മോന്മുഖന്‍ വിജ്ഞാന വിദ്യാകരന്‍
പൈതൃകസ്‌നേഹത്താലാരിലും കാന്തിതനായി,

എൈഹികാര്‍ഭാടങ്ങളില്‍ ലേശവും ഭ്രമിക്കാതെ
താഴ്മയാല്‍ ദൈവസ്‌നേഹം ഏവരിലും പകര്‍ന്നും
മുപ്പത്തിമൂന്നാണ്ടുകള്‍ മെത്രാപ്പോലീത്താസ്ഥാനം
വിജ്ഞനായ് സംസ്തുത്യനായ് രാജിച്ചോരാചാര്യേശാ !

താവക വിയോഗത്തിലാര്‍ത്തരാം ഞങ്ങള്‍ക്കായി
ദൈവിക സവിധത്തില്‍ മാദ്ധ്യസ്ഥം അര്‍പ്പിക്കുകേ !
താവക നാമമെന്നും ചിത്തത്തില്‍ ചൈതന്യമായ്
ജീവിതകാലം നില്‍ക്കും, അര്‍പ്പിപ്പേന്‍ പ്രണാമം തേ !
അഭി. ബര്‍ണബാസ് തിരുമേനീ അന്ത്യാഭിവാദ്യം; എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക