Image

പ്രകൃതിയിലേക്ക്‌ സ്വയം അലിഞ്ഞുചേരുന്ന പ്രതിരോധ ഉറകള്‍

മാത്യു മൂലേച്ചേരില്‍ Published on 09 December, 2012
പ്രകൃതിയിലേക്ക്‌ സ്വയം അലിഞ്ഞുചേരുന്ന പ്രതിരോധ ഉറകള്‍
സുരക്ഷിതമായ ലൈംഗീക വേഴ്‌ചയെ പ്രചരിപ്പിക്കുന്നവരോട്‌ ഇതുവരെ റബ്ബര്‍ ഉറകള്‍ ഉപയോഗിച്ചിട്ടു അതെങ്ങനെ എവിടെ പ്രകൃതിക്ക്‌ ദോഷം വരാത്ത വിധത്തില്‍ മറവു ചെയ്യാംമെന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം മുട്ടുമായിരുന്നു. കാരണം ലൈംഗീക വേഴ്‌ചയ്‌ക്ക്‌ ശേഷം സാധാരണ എല്ലാവരും അത്‌ ടോയിലെറ്റില്‍ ഇട്ടു ഫ്‌ലഷ്‌ ചെയ്യുകയോ, മറ്റുള്ള ഗാര്‍ബേജിന്റെ കൂടെ ഗാര്‍ബേജ്‌ കുട്ടയിലോ, ഇനി അതുമല്ലെങ്കില്‍ വെറുതെ വെളിയിലോ കുറ്റിക്കാടുകളിലോ മറ്റോ കളയുകയാണ്‌ ചെയ്‌തിരുന്നത്‌.

എന്നാല്‍ റബ്ബര്‍ അത്രവേഗം പ്രകൃതിയിലേക്ക്‌ അലിഞ്ഞുചേരുന്ന ഒരു വസ്‌തുവല്ലാത്തതിനാല്‍ പലതരമായ ആരോഗ്യ പ്രശ്‌നങ്ങളും അതുമൂലം ഉണ്ടാകുവാന്‍ ഇടയുണ്ട്‌. ഇപ്പോള്‍ അവര്‍ക്കെല്ലാം ആശ്വസിക്കുകയോ സന്തോഷിക്കുകയോ ചെയ്യാനാകുന്ന ഒരു കണ്ടുപിടിത്തവുമായിട്ടാണ്‌ വാഷിംഗ്‌ഡണ്‍ സര്‍വ്വകലാശാലയിലെ ഗെവേഷകര്‍ എത്തിയിരിക്കുന്നത്‌.

അവര്‍ പുതുതായി കണ്ടുപിടിച്ച സസ്‌റ്റെയിനബിള്‍ ഹൈപ്പര്‍ കോണ്ഡം മണ്ണിലേക്ക്‌ വളരെ വേഗം അലിഞ്ഞു ചേരുന്നതാണ്‌. ഈ ഉറക്ക്‌ അവര്‍ ഉപയോഗിച്ചിരിക്കുന്ന വസ്‌തു ഇലെക്ട്രിക്‌ കറന്റിനാല്‍ ചുരുട്ടിയെടുത്ത നോണ്‍ ഫാബ്രിക്‌ വസ്‌തുക്കളാല്‍ ആണ്‌. അതുതന്നെയുമല്ല ഈ നോണ്‍ ഫാബ്രിക്‌ വസ്‌തുവിനു ലൈംഗീക രോഗങ്ങളെ തടയുവാന്‍ കഴിവുള്ള മരുന്നുകളെ വഹിക്കാനും കഴിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക